സുരക്ഷ പാളിച്ച  രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടത്  അതിദാരുണം.
നെടുമങ്ങാട് സാംസ്കാരിക വേദി

സുരക്ഷ പാളിച്ച  രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടത്  അതിദാരുണം.
നെടുമങ്ങാട് സാംസ്കാരിക വേദി.

നെടുമങ്ങാട് :
വേങ്ക വിള ആസ്ഥാനമായി ആനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള  പ്രാദേശിക ക്ലബ്ബ് നടത്തിവരുന്ന
നീന്തൽ കുളത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവം അതിദാരുണം.
ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി കായിക താരങ്ങളെ വാർത്തെടുക്കുകയും, നിരവധി കായിക താരങ്ങൾക്ക്   സംസ്ഥാന കേന്ദ്ര സർവീസുകളിൽ ജോലി ഉറപ്പാക്കുകയും ചെയ്ത ഒരു സിമ്മിംഗ് ക്ലബ്ബാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്. സർക്കാർ ജോലി നിരവധി കുടുംബങ്ങൾ പ്രതീക്ഷിച്ച് തങ്ങളുടെ കുട്ടികളെ നീന്തൽ പരിശീലനത്തിന് ഉപയോഗിക്കുന്ന ക്ലബ്ബ് കൂടിയാണ് ഇത്.
ഈ നീന്തൽ ക്ലബ്ബിന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങളും, മുഴുനീളെ പ്രവർത്തിക്കുന്ന ഒരു സുരക്ഷ ഉദ്യോഗസ്ഥനെ നിയമിക്കുവാനും ആനാട് ഗ്രാമപഞ്ചായത്തും, നിലവിലെ സിമ്മിംഗ് ക്ലബ്ബും അടിയന്തരമായി  മേൽ നടപടികൾ സ്വീകരിക്കണമെന്ന്
നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികൾ
സ്ഥലം സന്ദർശിച്ചുകൊണ്ട്  അധികാരികളോട് ആവശ്യപ്പെട്ടു.
ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു,പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, ലാൽ ആന പ്പാറ, പറയങ്കാവ് സലീം,
വെമ്പിൽ സജി,ഷൈജു തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *