ന്യൂഡൽഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങിയോടി.

ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. പ്രകമ്പനം ഒരു മിനിറ്റ് നീണ്ടുനിന്നതായാണ് വിവരം.
ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ തൊട്ടടുത്ത മറ്റ് ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്ബത്തിന്റെ തീവ്രത അളക്കുന്ന റിക്ടര്‍ സ്കെയിലില്‍ ഏകദേശം 4.1 ആയിരുന്നു ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയിരുന്നത്.
