കാഞ്ഞിരപ്പള്ളി :∙ ഷവർമ കഴിച്ച 10 പേർക്കും മന്തി കഴിച്ച 8 പേർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെത്തുടർന്ന് 26 മൈലിൽ പ്രവർത്തിക്കുന്ന FAAZ ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. പാറത്തോട് പഞ്ചായത്ത് അധികൃതർ ഹോട്ടൽ ഉടമയ്ക്ക് നോട്ടിസ് നൽകി. കഴിഞ്ഞ 8ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.