സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിസബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ (പ്രതിദിനം 320 രൂപ) താൽക്കാലികമായി നിയമിക്കുന്നതിന് വേണ്ടി 22.02.2025 ശനിയാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് നടത്തുന്ന നേരിട്ടുള്ള അഭിമുഖത്തിൽ സമാനമായ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റായും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും, സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ: 9567933979.