കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ച ഉന്നത വിജയികളെ ആദരിക്കലും പഠനോപകരണ വിതരണവും പളളി ഹാളിൽ നടന്നു. ഐ എ എസ് പരീക്ഷയിൽ വിജയിച്ച നെസറിൻ പി ഫസീമിന് മെമൻറ്റോയും ക്യാഷ് അവാർഡും നൽകി അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ എം എൽ എ യോഗ o ഉൽഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാംപാറയ്ക്ക ൽ അധ്യക്ഷനായി. നൈനാർ പളളി ചീഫ് ഇമാം എ പി ഷിഫാർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ജമാ അത്ത് സെക്രട്ടറി പി പി അൻസാരി വാവേർ, ഷിബിലി കറൻറ്റ്സ്, പി എച്ച് ഷാജഹാൻ, കെ എച്ച് റിയാസ്, ഷമീർ കൊല്ലക്കാൻ, സി എസ് ഇല്ലിയാസ്, പി ഇ അബ്ദുൽ സലാo, അൻഫാൻ എന്നിവർ സംസാരിച്ചു.