ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശികയും ഉടൻ അനുവദിക്കുക
എൻ ജി ഒ അസോസിയേഷൻ

ശമ്പള പരിഷ്കരണവും ക്ഷാമബത്ത കുടിശികയും ഉടൻ അനുവദിക്കുക
എൻ ജി ഒ അസോസിയേഷൻ

കാഞ്ഞിരപ്പള്ളി  :
            ശമ്പളപരിഷ്കരണവും ക്ഷാമബത്ത കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാനവ്യാപകമായി നടത്തിയ വഞ്ചനാദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ബ്രാഞ്ച് പ്രസിഡന്റ് പ്രവീൺ ലാൽ ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ച യോഗം NGOA സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ഹാരിസ് മോൻ പി എച്ച് ഉദ്ഘാടനം ചെയ്തു. NGOA ജില്ലാ പ്രസിഡന്റ് ശ്രീ. ജോബിൻസൺ J മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ ശ്രീ അജേഷ് പി വി, ശ്രീ ജയകുമാർ കെ, ശ്രീ സുനിൽ ജോസ്  തുടങ്ങിയവർ സംസാരിച്ചു.