കുടിയേറ്റക്കാർ (‘വിദേശികൾ’) നിയമം ലംഘിക്കുന്നതു കണ്ടാൽ അവരുടെ ഗ്രീൻ കാർഡുകളും വിസയും റദ്ദാക്കുമെന്ന് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രെഷൻ സർവീസസ് (യുഎസ് ഐ സി എസ്) താക്കീതു നൽകി.
ഭീകര പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്നത് ഉൾപ്പെടെയുള്ള ഗൗരവമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കു യുഎസിൽ കഴിയാനുളള നിയമപരിരക്ഷ നഷ്ടമാവുമെന്നു യുഎസ് ഐ സി എസ് വ്യക്തമാക്കി. സന്ദേശം എക്‌സിൽ കയറ്റിയിട്ടുണ്ട്.
സ്ഥിരതാമസത്തിനുള്ള രേഖകളോ താത്കാലിക വിസയോ ഉള്ളവർ താഴെ പറയുന്ന കുറ്റകൃത്യങ്ങളിൽ ഏതിലെങ്കിലും ഏർപ്പെട്ടാൽ നാട് കടത്തും:
അക്രമത്തിനു ആഹ്വാനം ചെയ്യുകയോ അത് പ്രോത്സാഹിപ്പിക്കയോ ചെയ്യുക.
ഭീകരതയെ പിന്തുണയ്ക്കുകയോ മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കയോ ചെയ്യുക.
യുഎസ് ഐ സി എസ് പറഞ്ഞു: “വിസയോ ഗ്രീൻ കാർഡോ ഒരു പ്രത്യേക ആനുകൂല്യമാണ്, അവകാശമല്ല. രാജ്യത്തെ നിയമങ്ങളും മൂല്യങ്ങളും ആദരിക്കണം.”
ഗ്രീൻ കാർഡ് ഉള്ളവർക്ക് യുഎസിൽ സ്ഥിരമായി താമസിച്ചു അനിശ്ചിത കാലത്തേക്കു ജോലി ചെയ്യാൻ അനുമതിയുണ്ട്. യുഎസിൽ ഇപ്പോൾ 12.8 മില്യൺ ആളുകൾക്ക് ഗ്രീൻ കാർഡ് ഉണ്ടെന്നു ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നു.
യുഎസ് ഐ സി എസ് താക്കീത് കുടിയേറ്റ നിയമങ്ങൾ നടപ്പാക്കാനുളള ട്രംപ് ഭരണകൂടത്തിന്റെ ഊർജിത നടപടികളുടെ ഭാഗമാണ്. നാലു വർഷത്തേക്കു പ്രസിഡന്റ് ട്രംപ് അനുവദിച്ച $150 ബില്യൺ നാടുകടത്തൽ വർധിപ്പിക്കാനും തെക്കൻ അതിർത്തിയിലെ മതിൽ കെട്ടാനും ഇമിഗ്രെഷൻ തടവറകളിൽ കൂടുതൽ സ്റ്റാഫിനെ നിയമിക്കാനും മറ്റുമാണ് ഉപയോഗിക്കുക.
ഗ്രീൻ കാർഡ് റദ്ദാക്കാൻ ന്യായം കണ്ടാൽ അത് ഉടൻ ചെയ്യാൻ ക്യാച്ച് ആൻഡ് റിവൊക്ക് പരിപാടി നടപ്പാക്കുന്നു. അതായത് ഗ്രീൻ കാർഡ് ഉടൻ റദ്ദാക്കും.
US ICS warns ‘aliens’ against criminal acts