കാഞ്ഞിരപ്പള്ളിയിൽ ഏഴാം ക്ലാസുകാരിയോ‌ട് ഇഷ്ടമാണെന്ന് പറഞ്ഞു; സ്‌കൂൾ വാനിലെ ഡ്രൈവര്‍ പിടിയില്‍…

ഏഴാം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌ത സ്‌കൂൾ വാനിലെ ഡ്രൈവർ അറസ്‌റ്റിൽ. കോട്ടയത്താണ് സംഭവം. ഇടക്കുന്നം പാറത്തോട് കൊല്ലം പറമ്പിൽ 55കാരനായ റഹീമിനെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടിയത്.

സ്കൂൾ വാനിലെ യാത്രക്കാരിയായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ റഹിം ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടിയോട് വീട്ടിൽ പോയിക്കഴിഞ്ഞാൽ ഫോൺ ചെയ്യണമെന്നും ആവശ്യപ്പെടുകയും, ഇഷ്‌ടമാണെന്ന് പറയുകയുമായിരുന്നു ഇയാൾ.

കുട്ടി വഴങ്ങാതെ വന്നതോടെ ലൈംഗിക ഉദ്ദേശത്തോടെ പിൻതുടർന്നെത്തി ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2025 ഫെബ്രുവരി മാസം മുതൽ ജൂൺ വരെയുള്ള കാലയളവിൽ കുട്ടിക്ക് നേരെയുള്ള അതിക്രമം റഹിം തുടരുകയായിരുന്നു.