കാഞ്ഞിരപ്പള്ളി (കോട്ടയം) – കേരള ടൈംസ് ഇന്റർനാഷണൽ ന്യൂസിന്റെ കാഞ്ഞിരപ്പള്ളി സബ് ബ്യൂറോയ്ക്ക് നേരെ അജ്ഞാതർ നടത്തിയ അക്രമത്തിൽ ഓഫീസ് അടിച്ചു തകർക്കുകയും ലക്ഷങ്ങളുടെ ആസ്തിനാശം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ ചീഫ് റിപ്പോർട്ടര്‍ക്ക് തലയ്ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും വിശദമായ പരാതികൾ സമർപ്പിച്ചിരിക്കുകയാണ്. ആഫീസ് തകർത്തതിന്റെ ദൃശ്യങ്ങളും തെളിവുകളും അടങ്ങിയ രേഖകളാണ് പരാതി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
സംഭവത്തിൽ പ്രതികരിച്ച Journalist Media Association (JMA), All India Media Association (AIMA), International Press Union എന്നിവ അടക്കമുള്ള മാധ്യമ സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും നേരെ ക്രമീകരിച്ചുള്ള അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
“മാധ്യമ പ്രവർത്തകർ സുരക്ഷിതരാകുന്നതിനും മാധ്യമ സ്വാതന്ത്ര്യം നിലനിർത്തുന്നതിനും ശക്തമായ നിയമ സംരക്ഷണം നൽകണമെന്നും ഇതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും” – പരാതിയിൽ വ്യക്തമാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയരുന്നുണ്ട്.