മലപ്പുറം: ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെസി
വേണുഗോപാൽ തെരഞ്ഞെടുപ്പിൽ ആരെങ്കിലും പിന്തുണച്ചാൽ അത് വേണ്ടെന്ന് പറയാനുള്ള അഹങ്കാരം കാണിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അതുകൊണ്ട് പിന്തുണയ്ക്കുന്നവരുടെ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരാണെന്ന് അർഥമുണ്ടോ? ഹിന്ദു മഹാസഭയുടെ പിന്തുണ വാങ്ങുന്നവർ മഹാത്മജിയെ കൊന്നവരെ അംഗീകരിക്കുന്നുണ്ടോയെന്നും കെസി വേണുഗോപാൽ ചോദിച്ചു. തെരഞ്ഞെടുപ്പിൽ പിന്തുണ തരുന്നത് തങ്ങളുടെ രാഷ്ട്രീയ ആശയങ്ങളുമായി ബന്ധപ്പെടുന്ന പ്രശ്നമല്ല. യുഡിഎഫിന് യുഡിഎഫിന്റെതായ ലൈനും കോൺഗ്രസിന് കോൺഗ്രസിന്റെതായ ദേശീയ ലൈനും ഉണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പുപറയണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവിടെ മുഖ്യമന്ത്രി എത്തുന്നുണ്ട്. താൻ മലപ്പുറത്തെ കുറിച്ച നടത്തിയ പരാമർശത്തിൽ മാപ്പുപറയാൻ കിട്ടുന്ന നല്ല അവസരമാണ് ഇത്. ഇനി താൻ അങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ ഹിന്ദു പത്രത്തിൽ തന്റെ പേരിൽ വന്ന കാര്യങ്ങൾ തെറ്റാണെന്നെങ്കിലും താൽക്കാലിക നിയമനത്തിലൂടെ സ്വന്തക്കാരെ തിരുകികയറ്റുകയാണ് ചെയ്യുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.