ഇന്ത്യയിൽ നോട്ടുകൾ പൂർണ്ണമായി പിൻവലിക്കും ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് റിസർവ് ബാങ്ക്

ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാ ടുകൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

കള്ളപ്പണം പൂർണമായും തടയുക, സാമ്പത്തികരംഗം ശക്‌തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പ്രഖ്യാപനമെന്ന് ആർബിഐ ഗവർണർ ഡോ. അരവിന്ദ് കുമാർ പറഞ്ഞു. തീരുമാനം പ്രാ ബല്യത്തിൽ വരുന്നതോടെ പൂർണമായും നോട്ടു പിൻ വലിച്ച രാജ്യങ്ങളുടെ പട്ടി കയിൽ ഇന്ത്യ ഇടംനേടും. നേരത്തെ ചൈന, സ്വീഡൻ എന്നീ രാജ്യങ്ങളും സമ്പൂർ ണമായി ഡിജിറ്റൽ കറൻസി യിലേക്കു മാറിയിരുന്നു. പുതിയ നയപ്രഖ്യാപന ത്തിലൂടെ രാജ്യം ആഗോ ളതലത്തിൽ പ്രധാന സാമ്പത്തികശക്‌തിയായി

മാറുമെന്നാണു വിദഗ്‌ധരു ടെ വിലയിരുത്തൽ. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപു കേന്ദ്ര സർക്കാർ തുടക്കം കുറിച്ച ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ പൂർണതയാണ് ഇതിലൂടെ കൈവരിക്കുന്നത്. ഡിജിറ്റൽ പണമിടപാടുകൾ ഇന്ത്യയിൽ ശക്‌തിപ്പെട്ടിരുന്നെ ങ്കിലും സമ്പൂർണമായി നോട്ടു നിരോധനം ഏർപ്പെടുത്തിയി രുന്നില്ല. പൊതുജനങ്ങൾക്കു പ്രയാസമുണ്ടാകാതെ ഘട്ടംഘ ട്ടമായി നോട്ടുകൾ പിൻവലിച്ചാ ണ് പണമിടപാട് പൂർണമായും ഡിജിറ്റൽ കറൻസിയിലേക്കു മാറുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ആഭ്യന്തര ഇടപാ ടുകൾ, രാജ്യത്തിനു പുറത്തേ ക്കുള്ള പണമിടപാടുകൾ എന്നിവയിലെല്ലാം സർക്കാരിനു നിയന്ത്രണം ലഭിക്കുമെന്നതാ ണ് ഇതിന്റെ നേട്ടം. രാജ്യത്തി ന്റെ സാമ്പത്തിക സുരക്ഷ യ്ക്കും ഭാവി വളർച്ചയ്ക്കും ഡിജിറ്റൽ കറൻസി ഗുണക

രമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരി ഒന്നു മുതൽ സമ്പൂർണ നോട്ടുനിരോ ധനം നിലവിൽ വരുമെങ്കിലും പണം കൈവശമുള്ളവർക്ക് ഒരു നിശ്ചിത കാലയളവു വരെ ബാങ്ക് വഴി പണം ഡിജിറ്റൽ കറൻസിയായി മാറ്റിയെടുക്കാ നുള്ള അവസരമുണ്ടാകുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 15 വരെയാണ് പേപ്പർ കറൻസി മാറ്റിയെടു ക്കാൻ അവസരം ലഭിക്കുക. • തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ വ്യാപാര ങ്ങളും ചെറുകിട ഇടപാടുക

ളും ഡിജിറ്റലായി മാറും.

‘ഇന്ത്യയുടെ സാമ്പത്തിക പരി വർത്തനത്തെ ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയാ ണെന്നും പുതിയ സാമ്പത്തിക യുഗത്തിൻ്റെ തുടക്കമാണിത് എന്നും കേന്ദ്ര ധനമന്ത്രി രാജീവ് സിങ് പറഞ്ഞു. ഡിജിറ്റൽ വിദ്യാഭ്യാസം, അടിസ്ഥാന വികസനം എന്നിവയിൽ വൻ

തോതിൽ നിക്ഷേപം നടത്തി പരിവർത്തനം സുഗമമാക്കുന്ന തിനു സർക്കാർ പൂർണമായും പ്രതിജ്‌ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.

തീരുമാനം സ്വാഗതാർഹമാണെ ങ്കിലും പെട്ടെന്നുള്ള പ്രഖ്യാപനം ഗ്രാമീണമേഖലയിലെ ജനങ്ങളെ പ്രയാസത്തിലാക്കുമെന്നും അവരുടെ ആശങ്കകൾ പരിഹ രിക്കാൻ സർക്കാർ തയാറാക ണമെന്നും പ്രതിപക്ഷ നേതാവ് ഡോ. അഞ്ജജലി മെഹ്റ പറഞ്ഞു.

ഭാവിയിലെ സാമ്പത്തിക ഇടപാ ടുകൾ ക്രിപ്റ്റോ കറൻസിയു ടേതാണെന്നും പരമ്പരാഗത സാമ്പത്തിക ഇടപാടുകളെ ബ്ലോക്‌ചെയിനിൻ്റെ അത്യാധു നിക ലോകവുമായി സമന്വയി പ്പിക്കുന്നതിനുള്ള ആദ്യപടി യാണ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയെന്നും സാമ്പത്തിക നൊബേൽ പുരസ്‌കാര ജേതാവ് ഡോ. റിന പട്ടേൽ അഭിപ്രായപ്പെട്ടു