*കർഷക സമൂഹത്തെ സഹായിച്ച് വിദ്യാർഥികൾ*
അമൃത സ്കൂൾ ഓഫ് അഗ്രിക്കള്‍ച്ചർ സയൻസസിലെ നാലാം വർഷ ബിരുദ വിദ്യാർഥികൾ സൊക്കനൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കായി ഡെമോൺസ്ട്രഷൻ സംഘടിപ്പിച്ചു. പ്രദേശത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കൊടുക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന പശ്ചാത്തലം. മൾച്ചിങ്, ടി എൻ എ യു പൾസ് വണ്ടർ, മണ്ണ് ആരോഗ്യ സംരക്ഷണ കാർഡ്, വീഡർ, സീഡ് ട്രീറ്റ്മെന്റ് എന്നിവയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ വിദ്യാർഥികൾ കർഷകരുമായി പങ്കുവയ്ക്കുകയും വീഡറിന്റെ ഉപയോഗരീതിയെ പറ്റി കർഷകർക്ക് മനസ്സിലാക്കികൊടുക്കുകയും ചെയ്തു.കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ, റാവെ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.പി. ശിവരാജ്, അസിസ്റ്റന്റ് പ്രൊഫസ്സർസ് ആയ ഡോ.ഇ. സത്യപ്രിയ, ഡോ. ആർ പ്രിയ , ഡോ. ജി ബൂപതി , ഡോ. കാർത്തിക് രാജ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.