ഹൈദരാബാദ്: അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാൻ യു.എസിൽ വന്ന ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേർ ഒരു ദാരുണമായ റോഡപകടത്തിൽ വെന്തു മരിച്ചു.
ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികൾ എന്നിവർ ആണ് മരിച്ചത്.
ബന്ധുക്കളെ സന്ദർശിച്ച ശേഷം അറ്റലാൻ്റയിൽ നിന്ന് ഡാലസിലേക്കു മടങ്ങുമ്പോൾ ദിശ തെറ്റിച്ചു വന്ന മിനി ട്രക്ക് ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു.
ഞായറാഴ്ച്ച ഗ്രീൻ കൗണ്ടിയിൽ വച്ചായിരുന്നു സംഭവം.
മിനി ട്രക്ക് ഇടിച്ചതിനെ തുടർന്ന് അവരുടെ കാറിന് തീപിടിച്ചു. നാലുപേരും തീയിൽ കുടുങ്ങി ജീവനോടെ കത്തിക്കരിഞ്ഞു.
മരിച്ചവരുടെ തിരിച്ചറിയൽ രേഖകൾ സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്. ഡിഎൻഎ പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
സെക്കന്തരാബാദിലെ സുചിത്ര പ്രദേശത്തുനിന്നുള്ളവരായിരുന്നു കുടുംബം.
കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.