കോട്ടയം മുണ്ടക്കയത്തു വിദ്യാർഥിനിയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ നിന്നും എടുത്ത് മോർഫ് ചെയ്ത് മെസ്സേജ് അയച്ച വണ്ടൻപതാൽ സ്വദേശി അമൽ മിർസ എന്നയാൾക്ക് എതിരെ സൈബർ സെൽ കേസെടുത്തു.
സ്കൂൾ വിദ്യാർഥിനിയുടെ ചിത്രം മോർഫ് നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിൽ ഫോട്ടോകൾ മാറ്റുകയും ഈ ചിത്രങ്ങൾ വിദ്യാർത്ഥികൾക്ക് അയച്ചുകൊടുത് ഭീഷണിപ്പെടുത്താൻ ശ്രമിച്ച മുണ്ടക്കയം വണ്ടൻപതാൽ സ്വേദേശി അമൽമിർസാ സലിം എന്നയാൾക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു .
ഇയാൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിന്നും പരാതിക്കാരിയുടെയും സഹോദരിയുടെയും ഫോട്ടോകൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ൈലംഗിക ചുമയോടെ
മെസ്സേജ് അയക്കുകയും ചെയ്തു കാക്കനാട് സൈബർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്… പിന്നീട് ഇയാളുടെ ഇൻസ്റ്റാഗ്രാം വാട്സ്ആപ്പ് മുതലായവl പരിശോധിച്ചപ്പോൾ സഹപാഠികളായ നിരവധി പെൺ സുഹൃത്തുക്കളുടെ ഫോട്ടോകൾ കാണാനിടയായി പോലീസ് വിശദമായി അന്വേഷണം തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ