കർഷകർക്ക് അറിവ് പകർന്ന് വിദ്യാർത്ഥികൾ
കോയമ്പത്തൂർ:- അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി കിണത്തുകടവ് ബ്ലോക്കിലെ വടപുദൂർ പഞ്ചായത്തിലെ കർഷകർക്ക് ബോധവൽക്കരണം നൽകി.
ഈ പരിപാടിയിൽ നാടൻ വിത്ത്,ഹൈബ്രിഡ് വെറൈറ്റികൾ തമ്മിലുള്ള വ്യത്യാസങ്ങളെ പറ്റിയും അതോടൊപ്പം തന്നെ കാർഷിക പദ്ധതികളെ പറ്റിയും,പ്രോട്രേ,മൾച്ചിങ് ഷീറ്റ് എന്നിവയുടെ ഉപയോഗങ്ങളെ പറ്റിയും ബോധവൽക്കരണം നടത്തി.
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ, അദ്ധ്യാപകരായ ഡോ.ശിവരാജ് പി. , ഡോ.ഇ.സത്യപ്രിയ, ഡോ.എം.ഇനിയകുമാർ , ഡോ.കെ.മനോന്മണി,ഡോ.പ്രാൺ എന്നിവർ നേതൃത്വം നൽകി.