Kerala Times

കൈ ഇങ്ങനെ നീട്ടിപ്പിടിച്ച്‌ ഇത് ശുദ്ധമാണെന്ന് പറയില്ല , പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്ന് സുരേഷ് ഗോപി

എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്‌എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി .

രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയില്‍ എരി തീ ഒഴിക്കുന്ന ചർച്ചകളാണ് നടക്കുന്നത്.രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മ കല്‍പ്പിക്കുന്നവർ ക്രിമിനലുകളാണ്.

സന്ദർശനത്തില്‍ കുറ്റം പറയാൻ യോഗ്യത ആർക്കാണ് ഉള്ളത്. നമ്മളെ ചോദ്യം ചെയ്യാൻ അർഹരായ ഒരാളും മറുപക്ഷത്ത് ഇല്ല..ഒരുത്തനും ചോദ്യം ചെയ്യാൻ വരില്ലെന്ന് ധൈര്യം ഉണ്ട്..രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാനൂരില്‍ സമാധാനം പുനസ്ഥാപിക്കാൻ നായനാർ എന്ന മുഖ്യമന്ത്രിയും പി.പി.മുകുന്ദൻ എന്ന ബിജെപി സംഘടന ജനറല്‍ സെക്രട്ടറിയുമാണ്‌ഒത്തു ചേർന്നത്.ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണം. രാഷ്ട്രീയ അയിത്തം കല്‍പ്പിക്കുന്നവർ കുറ്റക്കാരാണ്.ഇപ്പോള്‍ പോസ്റ്റുമോർട്ടം ചെയ്യുന്നവരെല്ലാം യോഗ്യരാണോ എല്ലാ വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. ജീവിക്കാൻ അനുവദിക്കാത്തവരെ തിരസ്കരിക്കണം.കൈ ഇങ്ങനെ നീട്ടിപ്പിടിച്ച്‌ ഇത് ശുദ്ധമാണെന്ന് പറയില്ല.പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Share the News
Exit mobile version