Kerala Times

ഷിക്കാഗോയിൽ സൈക്കിൾ സവാരിയുമായി തമിഴ്നാട് മുഖ്യമന്ത്രി…

ഷിക്കാഗോ ∙ തമിഴ്നാട് മുഖ്യമaന്ത്രി എം.കെ. സ്റ്റാലിന്‍റെ അമേരിക്ക സന്ദർശനത്തിന്‍റെ ഹൈലൈറ്റായിരുന്നു ഷിക്കാഗോയിലെ സൈക്കിൾ സവാരിയും തമിഴ് പ്രവാസി സമൂഹത്തോടുള്ള അദ്ദേഹത്തിന്‍റെ സംവാദവും. മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെ ആദരിക്കുന്നതിനായി നോൺ റസിഡന്‍റ് തമിഴർ വെൽഫെയർ ബോർഡ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ റോസ്മോണ്ട് കൺവൻഷൻ സെന്‍ററിൽ എത്തിച്ചേർന്നതായിരുന്നു സ്റ്റാലിൻ. സ്റ്റാലിനെ സ്വീകരിക്കാൻ രാജ്യത്തെമ്പാടുമുള്ള 5,000-ത്തോളം ഇന്ത്യൻ അമേരിക്കൻ തമിഴർ തടിച്ചുകൂടി. ‘തമിഴ്‌നാടിന്‍റെ അതിർത്തികളിൽ എന്‍റെ ജോലി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള എല്ലാ തമിഴരുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രവർത്തിക്കും. അത് തമിഴ്‌നാട്ടിലായാലും ഇവിടെ അമേരിക്കയിലായാലും. ആഗോളതലത്തിൽ തമിഴ് ഐഡന്‍റിറ്റി ആഘോഷിക്കപ്പെടുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭാവി നമ്മൾ ഒരുമിച്ച് കെട്ടിപ്പടുക്കുകയാണ്’’ –സ്റ്റാലിൻ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നേതൃത്വത്തിൽ തമിഴ് വ്യക്തിത്വത്തിന്‍റെയും ഐക്യത്തിന്‍റെയും പുരോഗതിയുടെയും ആഘോഷമായിരുന്നു പരിപാടിയെന്ന് സംഘാടകർ പറഞ്ഞു.

Share the News
Exit mobile version