Kerala Times

ബി. & യൂ അധ്യാപകദിനമാചരിച്ചു

അടൂർ. വടക്കടത്ത് കാവ്  അധ്യാപകദിനവുമായി ബന്ധപെട്ടു ബി& യൂ ഫൌണ്ടേഷൻപ്രിയപ്പെട്ട ഗുരുനാഥർക്കുള്ള സ്നേഹാദരവും, മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ജയരാജിനുമൊമൻ്റോ നൽകി ഏറത്ത് ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്‌    സന്തോഷ്‌ ചാത്തന്നൂർപുഴ ഉദ്ഘാടനം ചെയ്തു.  അടൂർ സെന്റ് സിറിൽസ് കോളേജിലും, യു ഐ.ടിആലപ്പുഴ അടൂർ എന്നിവിടങ്ങളിലും പ്രിൻസിപ്പൽ ആയിരുന്ന ക്യാപ്റ്റൻ ജോൺ എം ജോർജ് സാറിനും,  പരുത്തിപ്പാറ എൻ. എസ് എസ്സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപിക മാരായിരുന്ന സുൽഫത്ത് ടീച്ചറിനും, സരസ്വതി അമ്മ ടീച്ചറിനും യഥാക്രമം പി.എം താജ്, സാല ഹുദീൻകുരുന്താനത്ത് എന്നിവർ സ്നേഹാദരവ് നൽകി. മികച്ച അദ്ധ്യാപകനുള്ള സ്റ്റേറ്റ് അവാർഡ് ജേതാവ് കെ.എസ് ജയരാജ്‌ സാറിനെ അധ്യാപകരായ  ജോൺ എം ജോർജ്, റംലത്തു  എന്നിവർ ചേർന്ന് അനുമോദിച്ചു. ,കഴിഞ്ഞ പതിനഞ്ച് വര ർഷത്തോളമായി ആയിരത്തിൽ പരം വേദികളിൽ കുട്ടികളിൽ ശാസ്ത്രബോധം പകർന്നുനൽകിയ ശാസ്ത്ര പ്രബോധകൻ  ദനോജ് ആർ നായിക് ന് അടൂർ നഗരസഭ മുൻ ചെയർമാൻ ബാബുദിവാകരനും   കുട്ടികളുടെ മോട്ടിവേഷൻ ക്ലാസ്സ്‌  നടത്തി. അവർക്ക് നേർ വഴി കാണിക്കുന്ന ഭരണിക്കാവ് രാധാകൃഷ്ണൻ സാറിനുള്ള  സ്നേഹാദരവ് വാട്ടർ അതോറിറ്റി റിട്ടർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  സകീർ ഹുസൈനും നൽകി. . ഏറത്ത് പഞ്ചയത്ത്  മെമ്പർ ശ്രീലേഖ, വയല യൂ പി സ്കൂൾ  ഹെഡ് മിസ്ട്രെസ് ജോളി ഫ്രാൻസിസ്, ഏഴംകുളം പഞ്ചായത്ത്‌ മെമ്പർമാരായ  സദാനന്ദൻ,  രജിത , സാമൂഹിക പ്രവർത്തക  രമ്യ സന്തോഷ്‌ , ബ& യൂ പ്രതിനിധികളായ നിഷാദ്, അനീഷ്‌, സഫീഷ്, ഋഷികേശ്  നിരപ്പിൽ അഷഫ് നൗഷാദ് അമാൻ പി.എം താജ് എന്നിവർ പ്രസംഗിച്ചു.

Share the News
Exit mobile version