ഓരോ ജില്ലയിൽ നിന്നും വിജയികളായ രണ്ടു പാരായണീയരേയും പാരായണം നടന്ന രണ്ടു ക്ഷേത്രങ്ങളേയുമാണ് “ക്ഷേത്ര ബന്ധു” പുരസ്കാരം നൽകി അനുമോദിക്കുന്നത്.ഫലകവും ക്യാഷ് അവാർഡും ഓണക്കോടിയും അടങ്ങുന്നതാണ് പുരസ്കാരം. ഓണസദ്യയുമുണ്ടാകും.
പെരുമ്പടപ്പ് മന വൈദികൻ ഹൃഷികേശൻ സോമയാജിപ്പാട്, കാലടി ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി മുൻ ഡയറക്ടറും റെയിൽ വികാസ് നിഗം ലിമിറ്റഡ് ഡയറക്ടറുമായ ഡോ.എംവി നടേശൻ , അടിമറ്റത്ത് മന ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാട്, ഡോ.പളളിക്കൽ മണികണ്ഠൻ, വി ടി രാമചന്ദ്രൻ തന്ത്രി, കാരക്കൽ രാജൻ തന്ത്രികൾ,സമന്വയ സമിതി നേതാക്കൾ തുടങ്ങി പ്രമുഖർ പങ്കെടക്കും.
പുരസ്കാര ജേതാക്കൾ സെപ്തംബർ 4 ന് കാലത്ത് 10ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമു
ളള ശങ്കരാനന്ദാശ്രമത്തിൽ സമന്വയ സമിതിയുടെ അതാത് ജില്ലാ നേതൃത്വത്തോടൊപ്പം എത്തിച്ചേരണമെന്ന് സംസ്ഥാന പ്രസിഡന്റ് ആലംകോട് ദാനശീലൻ ,വർക്കിംഗ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി,ജനറൽ സെക്രട്ടറി ഡോ.വിനീത് ഭട്ട്, പി ടി രത്നാകരൻ, വൈസ് പ്രസിഡന്റ് സുരേഷ് കേശവപുരം എന്നിവർ അറിയിച്ചു.
.