Kerala Times

രക്ഷാദൗത്യം ഉപേക്ഷിച്ച നിലയിൽ, കർണാടക സർക്കാർ പറഞ്ഞതും പ്രവർത്തിച്ചതും നാടകമായി തോന്നുന്നു’: എം വിജിൻ എംഎൽഎ*

*രക്ഷാദൗത്യം ഉപേക്ഷിച്ച നിലയിൽ, കർണാടക സർക്കാർ പറഞ്ഞതും പ്രവർത്തിച്ചതും നാടകമായി തോന്നുന്നു’: എം വിജിൻ എംഎൽഎ*


➖➖➖➖➖➖➖➖➖
ഷിരൂർ: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ ഇറങ്ങാൻ കാലാവസ്ഥ വെല്ലുവിളിയാണെന്ന് കർണാടക സർക്കാർ പറഞ്ഞു. അതേസമയം, കർണാടക സർക്കാറിന്റെ നടപടികൾ നാടകമാണെന്ന് എം.വിജിൻ എംഎൽഎ  പറഞ്ഞു.
റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ മാത്രമാണ് നിലവിൽ അപകട സ്ഥലത്ത് നടക്കുന്നത്. നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചാലും രക്ഷാപ്രവർത്തന സംഘം കരയിൽ തുടരുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. കർണാടക സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും എം. വിജിൻ മീഡിയവണിനോട് പറഞ്ഞു. ‘ തിരച്ചിൽ പൂർണമായും ഉപേക്ഷിക്കുക എന്ന തീരുമാനം കർണാടക നടപ്പിലാക്കായിരിക്കുന്നു. നദിയിലെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചാലും കരയിൽ ആളുണ്ടാവും എന്നു പറഞ്ഞു. അത് കാണുന്നില്ലെന്നും ആർമിയും നേവിയും എല്ലാം മടങ്ങിയിരിക്കുന്നെന്നും വിജിൻ പ്രതികരിച്ചു. ഇത് പ്രതിഷേധാർഹമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.

Share the News
Exit mobile version