Kerala Times

കൺസഷൻ നേടാൻ യൂണിഫോമല്ല മാനദണ്ഡം; നിരക്ക് ഇളവ് കാർഡ് ഉള്ളവർക്ക് മാത്രമെന്ന് ബസ് ഉടമകൾ

കൺസഷൻ നേടാൻ യൂണിഫോമല്ല മാനദണ്ഡം; നിരക്ക് ഇളവ് കാർഡ് ഉള്ളവർക്ക് മാത്രമെന്ന് ബസ് ഉടമകൾ

തിരുവനന്തപുരം: കണ്‍സഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സ്വകാര്യ ബസില്‍ നിരക്ക് ഇളവ് നല്‍കുകയുള്ളൂ വെന്ന് ബസ് ഉടമകള്‍. കണ്‍സഷന്‍ ലഭിക്കാൻ  സ്‌കൂള്‍ യൂണിഫോം മാനദണ്ഡമായിരിക്കില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ചിച്ചിരിക്കുന്ന  സമയപ്രകാരം മാത്രമായിരിക്കും കണ്‍സഷന്‍ അനുവദിക്കുകയെന്നും ബസ് ഉടമകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനമേറ്റിരുന്നു . യൂണിഫോമും കാര്‍ഡും ഇല്ലാതെ കണ്‍സഷന്‍ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ തീരുമാനം. ഇനിയും ഇത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ ഒഴിവാക്കുന്ന കാര്യം ആലോചിക്കുമെന്നും ഇക്കാര്യം സര്‍ക്കാര്‍, മോട്ടര്‍ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചു .

Share the News
Exit mobile version