Kerala Times

പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ച സംഭവം; പ്രതികള്‍ക്കായി വാദിച്ചത് പബ്ലിക് പ്രോസിക്യൂട്ടര്‍, നടപടി വിവാദത്തില്‍

വയനാട്: ചൂടുവെള്ളം മറിഞ്ഞ് പൊള്ളലേറ്റ് പിഞ്ചുകുഞ്ഞു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കുട്ടിയുെട പിതാവിനായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ ഹാജരായി.

മാനന്തവാടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മുണ്ടയ്ക്കലാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കുകയായിരുന്നു.

തിങ്കളാഴ്ചയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കേസിന്റെ വാദം കേട്ടത്. മറ്റൊരു അഭിഭാഷകനാണ് പ്രതികളുടെ വക്കാലത്ത് എടുത്തിരുന്നതെങ്കിലും ജോഷി മുണ്ടയ്ക്കലാണ് വാദിച്ചത്.പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച്‌ ജോഷി മുണ്ടയ്ക്കല്‍ പനമരം പോലീസില്‍ വിളിച്ചു കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചതായും ആരോപണമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ടമാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) പനമരം പോലീസിനോടു റിപ്പോർട്ട് തേടിയതായി സൂചനയുണ്ട്. സംഭവത്തെപ്പറ്റി പോലീസ് രഹസ്യാന്വേഷണവിഭാഗവും അന്വേഷിക്കുന്നുണ്ട്.സംഭവത്തില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തി നീരസം അറിയിച്ചതായാണ് സൂചന.

കഴിഞ്ഞമാസം ഒൻപതിനാണ് വീട്ടില്‍ കുളിക്കാനായി കരുതിവെച്ച ചൂടുവെള്ളം നിറച്ച ബക്കറ്റില്‍വീണ്‌ അഞ്ചുകുന്ന് ഡോക്ടർപടിയിലെ മൂന്നുവയസ്സുകാരനായ മുഹമ്മദ് അസാനു പൊള്ളലേറ്റത്. കുട്ടിയുടെ ചികിത്സയ്ക്ക് വിമുഖത കാണിച്ച പിതാവ് വൈശ്യമ്ബത്ത് അല്‍ത്താഫിനും ചികിത്സിച്ച നാട്ടുവൈദ്യൻ കമ്മന ഐക്കരക്കുടി ജോർജിനുംവേണ്ടിയാണ് ജോഷി മുണ്ടയ്ക്കല്‍ ഹാജരായത്.

Share the News
Exit mobile version