Kerala Times

വിഴിഞ്ഞം തുറമുഖത്തേക്ക് മദര്‍ഷിപ്പിനെ സ്വാഗതം ചെയ്യല്‍ ; പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പരിശോധിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മദര്‍ഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.

വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ണമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയന്‍ സര്‍ക്കാരാണെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്ക് കുറച്ചു കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് ശ്രദ്ധയില്‍ പെടുത്തിയത് എം.വിന്‍സെന്റ് എംഎല്‍എ യുടെ വിമര്‍ശനമാണ്. ഈ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യോത്തര വേളയിലെ ചര്‍ച്ചകള്‍ക്കിടയിലാണ് ഈ വിഷയം ഉയര്‍ന്നത്. പരിശോധിച്ച്‌ തിരുത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി.

തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്ന എം വിന്‍സന്റ് എംഎല്‍എയുടെ പ്രതികരണത്തിനും തുറമുഖ വകുപ്പ് മന്ത്രി മറുപടി നല്‍കി. തുറമുഖത്തെക്കുറിച്ച്‌ ആദ്യം തീരുമാനിച്ചത് ഇകെ നായനാര്‍ സര്‍ക്കാരാണെന്നും ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ആരംഭിച്ചത് ഇകെ നയനാര്‍ മന്ത്രിസഭയാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത് പിണറായി സര്‍ക്കാര്‍ ആണെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

Share the News
Exit mobile version