Kerala Times

വടക്കുന്നാഥ ക്ഷേത്രത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഉപദേശക സമിതി സെക്രട്ടറിക്കെതിരെ വിജിലൻസ്…

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രം ഉപദേശക സമിതി കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയതായി വിജിലന്‍സ്. ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. ദേവസ്വത്തിന്റെ രസീതുകള്‍ ഉപയോഗിച്ച് ക്ഷേത്ര ഉപദേശക സമിതി പണം പിരിക്കുകയും സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി. ക്ഷേത്ര ഉപദേശക സമിതിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് വന്‍ തുകകള്‍ കാരണം കാണിക്കാതെ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, വലിയ നിക്ഷേപകരില്‍ നിന്നും ക്യൂ ആര്‍ കോഡ് നല്‍കിയും പണം പിരിച്ചു. ഇതിന് ദേവസ്വത്തിന്റെ അനുമതി ഉണ്ടായില്ല….

ആനയൂട്ടിനോടനുബന്ധിച്ചുള്ള നാളികേരം സ്വീകരിക്കുമ്പോള്‍ നല്‍കുന്ന കൂപ്പണുകളില്‍ ദേവസ്വം സീലോ, സ്‌റ്റോക്ക് രജിസ്റ്ററില്‍ ചേര്‍ന്നതായോ കണ്ടെത്താനായിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ സീലില്ലാത്ത രസീതുകള്‍ ഉപയോഗിച്ച് ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചു.
ക്യാഷ് ബുക്കില്‍ കാണുന്ന വന്‍ തുകയുടെ ചിലവുകള്‍ക്ക് രസീറ്റോ വൗച്ചറോ ഇല്ല, ദേവസ്വം സീലു ചെയ്തു നല്‍കിയ രസീതുകള്‍ ഓഡിറ്റിങ്ങിന് ഹാജരാക്കിയില്ല തുടങ്ങിയതാണ് വിജിലന്‍സ് കണ്ടെത്തല്‍.

അതേസമയം ക്രമക്കേട് നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ചീഫ് വിജിലന്‍സ് ഓഫീസര്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത് നല്‍കി. രണ്ട് വര്‍ഷം മുന്‍
പ് സിപിഎം, സിഐടിയു നേതാക്കള്‍ പിടിച്ചെടുത്ത സമിതിയാണിത്. പാര്‍ട്ടി മുന്‍ ഭാരവാഹികളും കമ്മിറ്റിയിലുണ്ട്. അതേസമയം ക്ഷേത്രങ്ങളില്‍ ഉപദേശക സമിതി പണം പിരിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ദേവസ്വം അറിയാതെ പിരിക്കാനോ ചെലവാക്കാനോ പാടില്ല. ദേവസ്വം സീല്‍ ചെയ്ത് നല്‍കിയ രസീത് ഉപയോഗിച്ച് മാത്രമേ പണം പിരിക്കാനാകൂ….

Share the News
Exit mobile version