Kerala Times

ഇന്ന് ലോക അഭയാർത്ഥി ദിനം കണ്ണുള്ള മനുഷ്യർ കാണേണ്ടത് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അഭയാത്ഥികളെ .

ഇന്ന് ലോക അഭയാർത്ഥി ദിനം കണ്ണുള്ള മനുഷ്യർ കാണേണ്ടത് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അഭയാത്ഥികളെ . എന്നും ഉണരുമ്പോൾ കാണുന്ന ഫാലസ്തീനിലെ നിസ്സഹായരായ മനുഷ്യ കോലങ്ങളെയും കുരുന്നുകളുടെ വിലാപങ്ങളും നവമാധ്യമങ്ങളിലടക്കം നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മുടെ മനസിനെ മുറിപ്പെടുത്തുന്നു. ഇനിയും പരിഹാരമില്ലാതെ നീളുന്ന റോഹിൻക്യൻ, മ്യാൻമാർ, റഷ്യ, യുക്രയിൻ, ഇസ്റായേൽ റഷ്യ എന്നിവിടങ്ങളിലെ അഭയാർഥികൾ രണ്ടാം ലോകയുദ്ധത്തിനേക്കാളും കൂടിയത് ഇതിൻ്റെ വ്യാപ്തി എത്രയോ വലുതാണന്നത് നമ്മേ ചിന്തിപ്പിക്കേണ്ടതുണ്ട്. നാം അതിവസിക്കുന്ന ഭൂമിയിലെ ആവാസവ്യവസ്ഥയെ വരെ മലിനമാക്കുന്ന രാസ, ജൈവ, നിരോധിതഫോസ്ഫറസ് ബോമ്പുകൾ ആയിരം ടണ്ണിലേറെ ഇ സ്റായേൽ ഇന്ന് ഫാലസ്തീനിലേ ജനതക്കു മേൽ തള്ളിയിരിക്കുന്നു. ഇത് ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിലെ കാലാവസ്ഥയെ കൂടി മാറ്റിയിരിക്കുന്നു. ഇവിടെ ചരിത്രത്തിലാദ്യമായി അതികഠിനമായ ചൂടിൽ മരണം വരെ സംഭവിച്ചു. ജപ്പാനിലെ ഹിരോഷിമായി ലെ അണു ബോബിൻ്റെ തിക്ത ഫലം നൂറ്റാണ്ടായിട്ടും ആരാജ്യത്തെ ഇപ്പോഴത്തെ ജനം അനുഭവിക്കുന്നത് നാം കണ്ടതാണ്. ഇന്ന് അഞ്ച് ലക്ഷത്തോളം റേഹിൻ ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ പരിമിത സൗകര്യത്തിൽ ജീവിതം  നരകയാതനയാൽ തുടരുന്നു., റഫയിൽ 12 ലക്ഷത്തോളം പേർ അഭയാർത്ഥികളായി പാർക്കുന്ന തമ്പിൽ വരെ ഇസ്റായേൽ ബോമ്പിട്ടു. എന്നിട്ട് പോലും ലോകത്തെ ഐക്യരാഷ്ട സംവിധാനത്തിന് പോലും ഇതൊന്നും നിയന്ത്രിക്കാൻ സാദിക്കാത്ത അവസ്ഥ ലോകത്തെ പിന്നെയും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്ന്നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ അഭയാർത്ഥികളെ നമ്മൾ സഹായിക്കുകയും ലോക മുന്നേറ്റത്തിനായ് ചേർത്ത് പിടിക്കുകയും വേണം. ലോകത്ത് ഇനി ഒരിടത്തും അഭയാർത്ഥികളില്ലാതിരിക്കാൻ നമ്മുക്കൊന്നായ് പരിശ്രമിക്കാം.

മുഹമ്മദ് ഖൈസ് എസ്
അടൂർ

Share the News
Exit mobile version