Kerala Times

ഇടുക്കി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഹാളില്ല, കോളേജിന്റെ മുറ്റത്തിരുന്ന് പ്രതിഷേധം,



. ഇടുക്കി ,ഇടുക്കി മെഡിക്കല്‍ കോളജില്‍ രണ്ടാം വർഷ വിദ്യാർഥികള്‍ക്ക് ഇരുന്നു പഠിക്കാൻ ലക്ചർ ഹാള്‍ ഇല്ലാത്തതില്‍ മുറ്റത്ത് വെറുംതറയിലിരുന്ന് കുട്ടികള്‍ പ്രതിഷേധിച്ചു.ഇവർക്ക്മുറ്റത്തുവന്നു ക്ലാസെടുത്തു അധ്യാപകരും പിന്തുണനല്‍കി.

മെഡിക്കല്‍ കോളജില്‍ രണ്ടു ബാച്ചുകളിലായി 200 കുട്ടികളാണ് പഠിക്കുന്നത്. കോളജിന് പുതിയതായി ആരംഭിച്ച നേഴ്സിങ് കോളജിലെ 60 വിദ്യാർഥികളും പഠിക്കുന്നുണ്ട്. നൂറ് കുട്ടികള്‍ക്ക് പോലും കഷ്ടിച്ച്‌ ഇരിക്കാൻ കഴിയുന്ന ഒരു ലക്ചറല്‍ ഹാള്‍മാത്രമാണ് നിലവിൽ ഇവിടെയുള്ളത്. ഒരു പരീക്ഷയോ പരിപാടിയോ വന്നാല്‍ ഇരുന്നു പഠിക്കാൻ ഒരു ചെറിയ ഹാള്‍ മാത്രമാണുള്ളത്.

നഴ്സിങ് കോളജിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ വാർഷിക പരീക്ഷ നടക്കുകയാണ്. മെഡിക്കല്‍ വിദ്യാർഥികളുടെ ലക്ചർ ഹാളിലാണ് ഈ പരീക്ഷകളും നടക്കുന്നത്. രണ്ടാം വർഷ വിദ്യാർഥികള്‍ക്കാവശ്യമായ ലാബുകളുടെ നിർമാണം ഇതുവരെ പൂർത്തിയാക്കാത്തതിലും വിദ്യാർഥികള്‍ പ്രതിഷേധത്തിലാണ്. അതേസമയം, ഹോസ്പിറ്റല്‍ ബ്ലോക്കില്‍ പുതിയ ഹാളിന്‍റെ നിർമാണം നടക്കുന്നതായി അധികൃതർ പറഞ്ഞു..

Share the News
Exit mobile version