Kerala Times

വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് ഉപയോഗിച്ച് ആൾ മാറാട്ട തട്ടിപ്പ് കാഞ്ഞിരപ്പള്ളി സ്വദേശിക്ക് എതിരെ കേസ് എടുത്ത് പൊൻകുന്നം പോലിസ്….

ചങ്ങനാശ്ശേരി സ്വദേശിയായ ഷാജി ജോർജ് എന്ന ആളിന്റെ  പേരിൽ ഉള്ള ചങ്ങനാശേരി RTO ഇഷ്യു ചെയ്ത ഡ്രൈവിംഗ് ലൈസൻസിൽ  അഡ്രസും ഫോട്ടോയും മാറ്റി കാഞ്ഞിരപ്പള്ളി RTO യുടെ കീഴിൽ ഒള്ള ഡ്രൈവിംഗ് ലൈസൻസ് വ്യാജം ആയി ഉണ്ടാക്കി ഷാജി ജോർജ് എന്ന പേരിൽ ആൾ മാറാട്ട തട്ടിപ്പ് നടത്തിയ ജിജി അഗസ്തി പുതുപ്പറമ്പിൽ മണ്ണാറക്കയം കാഞ്ഞിരപ്പള്ളി എന്ന ആളിന് എതിരെ ആണ്‌ പൊൻകുന്നം പോലിസ് ജാമ്യം മില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്….
ഒരേ ഡ്രൈവിംഗ് ലൈസൻസ് നമ്പറിൽ രണ്ടു ലൈസൻസ്  ജിജി അഗസ്തി എന്ന ആൾ ആണ്‌ തന്റെ പേര് ഷാജി ജോർജ് ആണ്‌ എന്ന് കാണിക്കാൻ തന്റെ മൂത്ത ചേട്ടന്റെ അതെ പേരും ഡ്രൈവിംഗ് ലൈസൻസും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത് . ഇ വ്യാജൻ ഇ വ്യാജ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വ്യാജ ആധാർ കാർഡ്, വ്യാജ പാസ്സ് പോർട്ട്‌, വ്യാജ പാൻ കാർഡ്  വ്യാജ വിസ സംഘടിപ്പിച്ചു..അതിന് ശേഷം സൗദി അറേബ്യയിൽ വ്യാജ പേരിൽ ജോലി ചെയ്ത് വരികെ ആണ്‌ പൊൻകുന്നം പോലീസിന്റെ എഫ് ഐ ആർ… ഒരു വസ്തു ഇടപാട് ബന്ധ പെട്ട് നൽകിയ ഐഡി പരിശോധന നടത്തിയപ്പോൾ ആണ്‌ ഇ വ്യാജ ഷാജി ജോർജ് ആയി വിലസിയ ആളിന്റെ വൻ തട്ടിപ്പ് പുറത്ത് വന്നത്   ഇളങ്ങുളം സ്വദേശിയായ സെൻട്രൽ പോലീസിൽ ജോലി ചെയ്യുന്ന ആവലാതിക്കാരിയുടെ പരാതിയിൽ ആണ്‌ പൊൻകുന്നം പോലിസ് കേസ് രജിസ്റ്റർ ചെയ്തത്…. ഇ വ്യാജ ഡ്രൈവിങ് ലൈസൻസ് ഉണ്ടാക്കിയതും ഇത് വെച്ചു നിരവധി വ്യജ തിരിച്ചറിയൽ കാർഡും മറ്റും നിർമിച്ചതിലും വ്യാജ ബാങ്ക് അക്കൗണ്ടുകൾ നിർമിച്ചതിലും പിന്നിൽ ഒരാൾ മാത്രം അല്ല എന്നും നിരവധി പേര് ഇതിൽ ഉൾപ്പെട്ടിട്ട് ഉണ്ട് താമസിയാതെ അവരും ഇതിൽ പ്രതികൾ ആവും ഇത് സംബന്ധിച്ച് പൊൻകുന്നം പോലിസ് പഴുതടച്ചുള്ള അനേഷണം ആരംഭിക്കുകയും ചെയ്തു..

Share the News
Exit mobile version