Kerala Times

ഇന്ന് ദുഃഖവെള്ളി, യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും, മരണത്തിന്റെയും, ഓർമ്മ ദിവസം.

♦️ഇന്ന് ദുഃഖ വെള്ളി. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓര്‍മ്മ ദിവസം. കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു യേശു പീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ചത്. കുരിശുമരണത്തിലൂടെ യേശു മാനവരാശിക്ക് നല്‍കിയ പുതുജീവിതത്തിന്റെ ഓർമാചാരംകൂടിയാണ് ദുഃഖ വെള്ളി.

ഗുഡ് ഫ്രൈഡേ എങ്ങനെ ദുഃഖ വെളളിയായി?

ഇംഗ്ലീഷില്‍ ഈ ദിനം ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, യേശുവിനെ കുരിശിലേറ്റിയ ദിവസം നമുക്ക് ദുഃഖ വെളളിയാണ്. അതേസമയം, ഇംഗ്ലീഷിലും മലയാളത്തിലും ഭാഷാപരമായി വന്ന അർത്ഥ വ്യത്യാസത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യരാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. ഗോഡ്സ് ഫ്രൈഡേ (God’s Friday) അഥവാ ദൈവത്തിന്റെ ദിനം എന്ന വാക്കാണ് ഗുഡ് ഫ്രൈഡേ എന്നായി മാറിയതെന്ന് പറയപ്പെടുന്നു. ഹോളി ഫ്രൈഡേ (വിശുദ്ധ വെളളി), ഗ്രേറ്റ് ഫ്രൈഡേ (വലിയ വെളളി), ഈസ്റ്റർ ഫ്രൈഡേ (ഈസ്റ്റര്‍ വെളളി), ബ്ലാക്ക് ഡേ (കറുത്തദിനം) എന്നിങ്ങനെ പല രാജ്യങ്ങളിലായി ദുഃഖ വെള്ളി അറിയപ്പെടുന്നുണ്ട്..

Share the News
Exit mobile version