Kerala Times

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത്, 26 ലക്ഷം, രൂപ തട്ടിയെടുത്ത സംഭവത്തിൽ, മൂന്ന് പേർ കൂടി പിടിയിൽ,

*ഇടുക്കിയിൽ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം :മൂന്ന്‌ പേർ കൂടി പിടിയിൽ*

ഇടുക്കി :ഇടുക്കി സ്വദേശിനിയായ യുവതിയെ പാര്‍ട്‌ടൈം ജോലി നല്‍കാമെന്നു പറഞ്ഞ്‌ കബളിപ്പിച്ച്‌ 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന്‌ പേരെ കൂടി ഇടുക്കി സൈബര്‍ ക്രൈം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.മലപ്പുറം കീഴ്‌മുറി എടക്കണ്ടന്‍ മുഹമ്മദ്‌ അജ്‌മല്‍ (19),മലപ്പുറം നെടുംപറമ്പ് വലിയപറമ്പില്‍ ഹയറുന്നിസ (45), മലപ്പുറം വലിയോറ കാവുങ്കല്‍ ഉബൈദ്‌ (33) എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തതത്‌.

ഇതോടെ ഈ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. മലപ്പുറം ചെറുവട്ടൂര്‍ പുളിക്കുഴിയില്‍ റഫീക്ക്‌ (36), മലപ്പുറം മോങ്ങം കറുത്തേടത്ത്‌ ഇര്‍ഷാദ്‌ (29) എന്നിവരാണ്‌ നേരത്തെ അറസ്‌റ്റിലായത്‌.

ഇടുക്കി ജില്ലാ പോലീസ്‌ മേധാവി ടി.കെ. വിഷ്‌ണു പ്രദീപിന്റെ നിര്‍ദേശാനുസരണം ഡി. സി. ആര്‍. ബി ഡിവൈ എസ്‌.പി: കെ. ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ക്രൈം പോലീസ്‌ സ്‌റ്റേഷന്‍ എസ്‌.ഐ: എം.എ.സിബി, സീനിയര്‍ സി.പി.ഒ: മാത്യൂസ്‌ തോമസ്‌, സി.പി.ഒമാരായ അമല്‍, ജിലു മോള്‍, ശിവപ്രസാദ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ അറസ്‌റ്റു ചെയ്‌തത്‌. തൊടുപുഴ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു..

Share the News
Exit mobile version