Kerala Times

ജനം ടിവി.– ജനസഭയിൽ കയ്യാങ്കളി – സി,പി,എം,എന്ന്— ബി,ജെ,പി,പ്രതിഷേധം ശക്തം,

കട്ടപ്പനയിലെ ജനം ടിവി ജനസഭയില്‍ സിപിഎം കയ്യാങ്കളി; പ്രതിഷേധം ശക്തം

കട്ടപ്പന: ഞായറാഴ്ച രാത്രി കട്ടപ്പനയില്‍ നടന്ന ജനം ടിവിയുടെ ജനസഭയില്‍ കയ്യാങ്കളി. പോലീസ് നോക്കി നില്‍ക്കെയാണ് സംഭവം. പ്രതിഷേധത്തെ തുടര്‍ന്ന് അരമണിക്കൂര്‍ മുമ്പെ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. അതേ സമയം കയ്യാങ്കളിയില്‍ പ്രതിഷേധ ശക്തമാകുകയാണ്.
ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ നിയന്ത്രിച്ചിരുന്ന പരിപാടി തുടങ്ങി ഏതാണ്ട് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് സംഭവം. സംവാദ പരിപാടിക്ക് നേരെ പല തവണ പ്രകോപനം ഉണ്ടായിയിരുന്നു. പരിപാടി ഇതോടെ നീണ്ട് പോകുകയും ചെയ്തു. എന്‍.ഡി.എ പ്രതിനിധിയും ബിജെപി ദേശീയ സമിതിയംഗവുമായ ശ്രീനഗരി രാജന്‍ മറുപടി പറയുന്നതിനിടെ പുഷ്പനെ അറിയാമോ എന്ന പരാമര്‍ശം നടത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരായി തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു.
സി.പി.എം പ്രവര്‍ത്തകര്‍ എന്‍.ഡി.എ പ്രതിനിധി ശ്രീനഗരി രാജന് നേരെ കസേരകള്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ ബിജെപി നേതാവ് പി.എന്‍. പ്രസാദിന് തലയ്ക്ക് പരിക്കേറ്റു. ശ്രീനഗരി രാജനും സംഭവത്തില്‍ പരിക്കുണ്ട്. പ്രവര്‍ത്തകര്‍ നിരവധി തവണയാണ് കസേരകൊണ്ട് എറിഞ്ഞത്. പരിപാടിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡും നശിപ്പിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും, ഇടപെട്ടാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.
ഇടുക്കി കട്ടപ്പനയിലെ പഴയ ബസ് സ്റ്റാന്റ് മൈതാനിയില്‍ ആണ് ജനസഭ നടന്നത്. യുഡിഎഫിനായി ജോയി വെട്ടിക്കുഴി, എല്‍.ഡി.എഫിനായി വി.ആര്‍ സജി എന്നിവര്‍ സംവാദ പരിപാടിയുടെ ഭാഗമായി. ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ ജനസഭയില്‍ നടന്നെങ്കിലും പിന്നീട് ചര്‍ച്ചയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരു വശത്ത് നിന്ന് രോക്ഷാകുലരായി സംസാരിക്കുന്നതാണ് കണ്ടത്.എന്നും.
സംഭവത്തില്‍ അനില്‍ നമ്പ്യാരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ കട്ടപ്പന പോലീസ് കേസെടുത്തിട്ടുണ്ട്. പരസ്യ ബോര്‍ഡ് നശിപ്പിച്ചതിലും പരിപാടി നേരത്തെ അവസാനിപ്പിച്ച വകയില്‍ പരസ്യ തുക ലഭിക്കാതെ വന്നതുമടക്കം 52,000 രൂപയുടെ നഷ്ടം ജനം ടിവിയ്ക്ക് ഉണ്ടായതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Share the News
Exit mobile version