Kerala Times

പട്ടയം,ലഭിക്കാൻ കോടതിയെ സമീപിച്ച കർഷകന്, തിരിച്ചടി,

ഇടുക്കി /.പട്ടയം ലഭിക്കാൻ കോടതിയെ സമീപിച്ച കർഷകന്റെ സ്ഥലം കോടതി വിധിയെ തുടർന്ന് സർക്കാർ പിടിച്ചെടുക്കുന്നു. വാത്തികുടി പഞ്ചായത്തിലെ പെരുംതൊട്ടി ചന്ദന കവല സ്വദേശിയായ കുറ്റിക്കാട്ട് ബിജിമോന്റെ പുരയിടത്തിലാണ് സർക്കാർ വക ഭൂമി അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹം എന്ന ബോർഡ് സ്ഥാപിച്ചത്. എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ബിജിമോന്റെ സ്ഥലം സന്ദർശിച്ചു.

പട്ടയത്തിന് അപേക്ഷിച്ചിട്ട് വർഷങ്ങൾ കാത്തിരുന്നിട്ടും പട്ടയം ലഭിക്കാത്തതിനെ തുടർന്നാണ് കർഷകനായ കുറ്റിക്കാട്ട് ബിജിമോൻ കോടതിയെ സമീപിക്കുന്നത്. എന്നാൽ അനുകൂല വിധി ഉണ്ടാകാത്തതിനെ തുടർന്നാണ് റവന്യൂ വകുപ്പ് സർക്കാർ വകഭൂമി എന്ന ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കുടിയൊഴിയണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കർഷകഭൂമി പിടിച്ചെടുക്കാൻ അനുവദിക്കില്ല എന്നും സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു എന്നും ബിജിമോന്റെ സ്ഥലം സന്ദർശിച്ച എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. കർഷകരെ എല്ലാ തരത്തിലും സംരക്ഷിക്കേണ്ട സർക്കാരും നിയമ വ്യവസ്ഥയും ഏകപക്ഷീയമായി കർഷകർക്കെതിരെ കടന്നുകയറ്റം നടത്തുന്നതിനു ഉദാഹരണമായി മാത്രമേ കോടതിവിധിയെ കാണാൻ സാധിക്കുകയുള്ളൂ എന്നും എംപി പറഞ്ഞു.
വർഷങ്ങൾക്കു മുമ്പ് മറ്റൊരാളിൽ നിന്നും ബിജിമോൻ വാങ്ങിയതാണ് ഈ നാലേക്കർ ഭൂമി. നിറയെ സുഗന്ധ വ്യഞ്ജനങ്ങളും കാർഷിക ദേഹണ്ഡങ്ങളും കൃഷി ചെയ്തിരുന്നു. പശു ഫാമും, ആട്, കോഴി, പന്നിയും അടക്കം നൂറിൽ പരം വളർത്തു മൃഗങ്ങളെയും കൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കർഷക കുടുംബം. എംപി ഡീൻ കുര്യാക്കോസിനോടൊപ്പം കോൺഗ്രസ്‌ വാത്തിക്കുടി മണ്ഡലം പ്രസിഡണ്ട് സാജു കാരക്കുന്നേൽ, അഡ്വക്കേറ്റ് കെ വി സെൽവം എന്നിവരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരും പങ്കെടുത്തു.,

Share the News
Exit mobile version