Kerala Times

കാഞ്ഞിരപ്പള്ളിയില്‍ തേന്‍ മഴ

കാഞ്ഞിരപ്പള്ളിയില്‍ തേന്‍ മഴ

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മണ്ണാറക്കയം ഡിവിഷനില്‍ നടന്ന തേന്‍കൃഷിയിലെ വിളവെടുപ്പ് ഉത്സവം ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5,50,000/- രൂപയുടെ 250 തേനീച്ചപ്പെട്ടിയും, ഈച്ചകോളനിയും, തേന്‍ എക്സ്ട്രാക്ടറും, സ്മോക്കര്‍,, കത്തി ഉള്‍പ്പെടെ തെരഞ്ഞെടുത്ത കര്‍ഷക ഗ്രൂപ്പുകള്‍ക്ക് വിതരണം നടത്തുകയുഢണ്ടായി. ശുദ്ധമായ തേന്‍ വിപണിയില്‍ എത്തിക്കുക എന്നതിലൂടെ ‘സുരക്ഷിതഭക്ഷണം, സുഭിക്ഷകേരളം’ എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുകയുമാണ്. തേന്‍ ഉല്പാദനത്തിന്‍റെ  സ്വയം പര്യാപ്തത കൈവരിക്കാനും ‘തേന്‍മധുരം’ എന്ന പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് കര്‍ഷകര്‍ക്ക് ഈ പദ്ധതി ലഭ്യമാക്കുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്കിനു കീഴിലുള്ള പാറത്തോട്, കോരുത്തോട്, എരുമേലി, മുണ്ടക്കയം, കൂട്ടിക്കല്‍, മണിമല, കാഞ്ഞിരപ്പള്ളി എന്നീ 7 പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കര്‍ഷകഗ്രൂപ്പുകള്‍ വഴിയാണ് ‘തേന്‍മധുരം’ പദ്ധതി നടപ്പിലാക്കുന്നത്. ഇതോടൊപ്പം തേനീച്ച കൃഷിയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.  250 കൂടുകളില്‍ നിന്നും  2250 കിലോ തേന്‍ ഉല്പാദനം ലഭ്യമാകുമെന്നും അതുവഴി 10 ലക്ഷത്തില്‍ പരം രൂപയുടെ വിറ്റ്വരവ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
പി.വൈ.എം.എ. വായനശാലിയലെ തെരഞ്ഞെടുത്ത 10 കുട്ടികര്‍ഷകര്‍ക്ക് വിതരണം നടത്തിയ തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഉല്‍സവ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തോ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.ജെ. മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് അംഗം സിന്ധു സോമന്‍ വാനശാല പ്രസിഡന്‍റ് കെ.കെ. പരമേശ്വരന്‍, സാബു കെ.ബി., സുഭാഷ് കെ.ആര്‍., വനിതാവേദി ഭാരവാഹികളായ വല്‍സമ്മ ജോസ്, എല്‍സമ്മ തോമസ്, കുട്ടികര്‍ഷകരായ അമൃതരാജ്, ദേവനന്ദന, നിവേദ് കൃഷ്ണ, ആരോമല്‍ ദേവാനന്ദ്, അനന്ദു ജിത്ത് എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.
രാജേഷ് മഞ്ഞാക്കലിന്‍റെ പുരയിടത്തില്‍ നടന്ന വിളവെടുപ്പിന് തേന്‍കൃഷിയിലെ വിദഗ്ദ്ധനായ സെന്‍റ് ആന്‍റണീസ് കോളേജ് അദ്ധ്യാപകനും, ഹണി ട്രെയിനറുമായ സണ്ണി മഴുവനേരിയുടെ ട്രെയിനിംഗ് പരിപാടിയും നടന്നു

Share the News
Exit mobile version