Kerala Times

കുരിശുപള്ളികളുടെ ചില്ലുകൾ,എറിഞ്ഞു തകർത്ത സംഭവം, അന്വേഷണത്തിന് സ്പെഷ്യൽ സ്ക്വാഡിനെ നിയമിച്ചേക്കും,

കട്ടപ്പന/ .കുരിശു പള്ളികളുടെ ചില്ലുകൾ എറിഞ്ഞ് തകർത്ത സംഭവം.
അന്വേഷണത്തിന് സ്പെഷ്യൽ സ്ക്വാഡിനെ നിയമിച്ചേക്കും

മാർച്ച് 11 ന് അർദ്ധരാത്രിയോടെയാണ് ബൈക്കിൽ എത്തിയ സാമൂഹിക വിരുദ്ധൻ 9 ഓളം കുരിശുപള്ളികൾക്ക് നേരെ കല്ല് എറിഞ്ഞത്.
പുളിയന്മലയിലെ കുരിശുപള്ളിക്ക് നേരെ കല്ല് എറിയുന്ന CCTV ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

ഹെൽമറ്റും കറുത്ത കോട്ടും ധരിച്ച് ബൈക്കിൽ എത്തിയ ആളാണ് കല്ല് എറിയുന്നത്.

ഇരുപതേക്കർ , ഇടുക്കിക്കവല, പുളിയന്മല, കൊച്ചറ , കമ്പംമെട്ട് തുടങ്ങിയ സ്ഥലങ്ങളിലെ കുരിശു പള്ളികളുടെ ചില്ലുകൾ തകർക്കപ്പെട്ടു.


ഡീൻ കുര്യാക്കോസ് എം.പി, എം എം മണി എം എൽ എ, മുൻ എം പി ജോയിസ് ജോർജ് ,സി പി എം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്, യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി തുടങ്ങി നിരവധി നേതക്കൾ വിവിധ കുരിശു പള്ളികൾ സന്ദർശിച്ചിരുന്നു.

ഹൈറേഞ്ച് മേഖലയിലെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തണമെന്ന് നേതാക്കൻമാർ ആവശ്യപ്പെട്ടിരുന്നു.

DYSPയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിനെ അന്വേഷണ ചുമതല ഏൽപ്പിക്കുന്നതിനാണ് അലോചന നടക്കുന്നത്..

ന്യൂസ് ബ്യൂറോ കട്ടപ്പന.

Share the News
Exit mobile version