Kerala Times

സത്രം എയർ ട്രിപ്പ് അപ്രോച്ച് റോഡ് നിർമ്മാണത്തിന് വനം വകുപ്പ് തടസ്സമെന്ന്, വാഴൂർ സോമൻ എം.എൽ.എ.ആരോപണം.അടിസ്ഥാന രഹിതമെന്ന് വനം വകുപ്പ്‌.

. കട്ടപ്പന/ കുമളി /ഇടുക്കിയുടെ സ്വപ്ന പദ്ധതിയായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിൻ്റെ പുരോഗതിക്കായുള്ള അപ്രോച്ച് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസം നിൽക്കുന്നതായി പീരുമേട് MLAവാഴൂർ സോമൻ അപ്രോച്ച് റോഡിൻ്റെ നിർമ്മാണം കൂടി പൂർത്തിയായാൽ മാത്രമേ സത്രം എയർ സ്ട്രിപ്പ് യാധാർഥ്യമാവുകയുള്ളുവെന്നും വനം വകുപ്പ് തടസ്സം നിൽക്കുന്ന വിവരം,,കേന്ദ്ര, സംസ്ഥാന ഗവൺമെൻ്റിനെ ധരിപ്പിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും MLA വാഴൂർ സോമൻ അറിയിച്ചു.
പദ്ധതിയായ വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് 70 ശതമാനത്തോളം പൂർത്തീ കൃതമായിരിക്കുകയാണ് സത്രം എയർ സ്ട്രിപ്പിൻ്റെ പ്രവർത്തനങ്ങൾ പൂർണ്ണമായ തോതിൽ അനിവാര്യമാവണമെങ്കിൽ ഇവിടുത്തേക്ക് ഒരു അപ്രോച്ച് റോഡ് കൂടി ആവശ്യമാണ് എന്നതിൻ്റെ അടിസ്ഥാനത്തിലാണ് വിഷയം നിയമസഭയിൽ ഉന്നയിച്ച് MLA വാഴുർസോമൻ അപ്രോച്ച് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ക്കായി,-കേന്ദ്ര, സംസ്ഥാന,സർക്കാരിൽ,നിന്നും ഫണ്ട് അനുവദിപ്പിച്ചത് എന്നാൽ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനിരിക്കെ വനം വകുപ്പ് തടസ്സവാദവുമായി മുൻപോട്ട് വന്നിരിക്കുകയാണെന്ന് MLA വാഴൂർ സോമൻ പറഞ്ഞു.എന്നാൽ വനം വകുപ്പ്‌ തടസ്സം നിൽക്കുകയാണ് എന്നുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ. പറഞ്ഞു. കേരള ടൈംസ് നോട് പറഞ്ഞു.
സത്രം എയർസ്ട്രിപ്പിലേക്കുള്ള അപ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുൻപാകെ തീരുമാനമെടുത്തതുമാണ് എന്നാൽ വനം വകുപ്പ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം നിഷേധാത്മകമാണെന്നും MLA പറഞ്ഞു അപ്രോച്ച് റോഡിൻ്റെ കൂടി നിർമ്മാണം പൂർത്തിയായാൽ മാത്രമേ എയർസ്ട്രിപ്പ് എന്ന പദ്ധതി യാഥാർഥ്യമാവുകയുള്ളു ഇതിനായി വിഷയം കേന്ദ്ര,സംസ്ഥാന സർക്കാരിന്റ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പീരുമേട് MLA വാഴൂർ സോമൻ അറിയിച്ചു,. എന്നാൽ വാഴൂർ സോമൻ MLA. യുടെ ആരോപണം അടിസ്ഥാനരഹിതമാണ് എന്നും – BJP നേതാക്കൾ കുറ്റപെടുത്തി.അപ്രോച്ച് റോഡിനുള്ള സ്ഥലം, 266.8. Sc.ഹെക്ടർ സ്ഥലം വനഭൂമിയാണ് ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതിയാണ് വേണ്ടത്, എന്നും – അനുമതി ഉടൻ ലഭിക്കുമെന്നു നേതാക്കൾ പറഞ്ഞു. ഇതിന് വനം വകുപ്പ് തടസം നിൽക്കുകയാണ് എന്നും – മറ്റുമുള്ള, വാഴൂർ സോമൻ. MLA. യുടെ ആരോപണങ്ങൾ എല്ലാം ശുദ്ധാ കാപട്യമാണ്. എന്ന്.നേതാക്കൾ പറഞ്ഞു.

Share the News
Exit mobile version