Kerala Times

കട്ടപ്പന താലൂക്ക് ആശുപത്രി- തൊവര യാർ. റോഡിലെ, കുഴികൾ നാട്ടുകാർ മണ്ണിട്ട് നികത്തി, പൊടിയിൽ പൊറുതിമുട്ടി ജനങ്ങൾ,

കട്ടപ്പന,തൊവരയാർ-.കട്ടപ്പന താലൂക്ക്(ഇരുപത്തെക്കാർ )ആശുപത്രി ബൈപ്പാസിലെ കുഴികൾ മണ്ണിട്ടു നികത്തിയതോടെ റോഡിന് ഇരുവശവും താമസിക്കുന്ന കുടുംബങ്ങൾ പൊടിശല്യം കാരണം ദുരിതത്തിലായി.ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഈ വഴി കടത്തി വിടുന്നതാണ് പൊടി ശല്യം കൂടാൻ കാരണം.ഗതാഗതക്കുരുക്കും വലിയ ഗർത്തങ്ങളും കാരണം ഒട്ടേറെ വിമർശനങ്ങൾ നേരിടുന്ന മുൻസിപ്പൽ റോഡാണ് ഇരുപതേക്കർ താലൂക്ക് ആശുപത്രി-തൊവരയാർ റോഡ്.നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് വാർഡ് കൗൺസിലർ പലപ്പോഴായി പറഞ്ഞിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല.
ഇതിനിടെ എം എൽ എ ഫണ്ടിൽ നിന്ന് പണം അനുവദിപ്പിച്ചതായി അവകാശമുന്നയിച്ച് ചില രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിരുന്നു. എന്നാൽ ഇതൊന്നും നടപ്പാകില്ലെന്ന് മനസിലാക്കിയ നാട്ടുകാർ മണ്ണിട്ട് കുഴികൾ നികത്തി. പക്ഷേ അതും പൊല്ലാപ്പായി. വേനൽ കടുത്തതോടെ വീടുകൾക്കുള്ളിലേയ്ക്കാണ് റോഡിൽ നിന്ന് പൂഴി പറക്കുന്നത്. മലയോര ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ കോട്ടയം റൂട്ടിൽ നിന്നുള്ള കൂടുതൽ വാഹനങ്ങളും ഇതുവഴിയാണ് കടന്ന് പോകുന്നത്. ഇത് പൊടി ശല്യം കൂട്ടുന്നുണ്ട്.സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപ് നീക്കിവച്ചിരുന്ന തുക ഉപയോഗിച്ച് കുഴികൾ അടയ്ക്കുകയെങ്കിലും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാധ്യമായില്ലെങ്കിൽ ജനപ്രതിനിധികളെ അടക്കം വഴിയിൽ തടയുമെന്നും ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

Share the News
Exit mobile version