Kerala Times

കർഷകരിൽ നിന്ന് അറിവ് നേടി വിദ്യാർത്ഥികൾ

കർഷകരിൽ നിന്ന് അറിവ് നേടി വിദ്യാർത്ഥികൾ

കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സിറുകളന്തയ് പഞ്ചായത്തിൽ സംഘടിപ്പിച്ചു.അതിന്റെ ഭാഗമായി കർഷകരിൽ നിന്നും അവരുടെ അറിവുകൾ വിദ്യാർത്ഥികൾ നേടിയെടുത്തു. കർഷകരിലേക്ക് ഇറങ്ങി ചെല്ലുകയും അവരുടെ പ്രശ്നങ്ങൾ വിദ്യാർത്ഥികൾ മനസിൽആകുകയും ചെയ്യുന്നു അതോടൊപ്പം അവരുടെ അറിവുകൾ വിദ്യാർത്ഥികൾക്കായി കർഷകർ പങ്കുവെയ്ക്കുന്നു. വെർമികമ്പോസ്റ്റിനെ പറ്റിയും,ലാൻഡ് സ്കേപ്പിങ്ങിനെ പറ്റിയും കർഷകർ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. പാഠപുസ്തകങ്ങളിലെ അറിവിനേക്കാൾ പ്രായോഗികമായ അറിവുകൾ വിദ്യാർത്ഥികൾക്ക് നേടാൻ ഈ പരിപാടി സഹായിച്ചു. ഓരോ മണ്ണും ഓരോ ഘടന ആണ് അതിന് ആവശ്യാനുസരണം ഏത് ചെടിയാണ് വേണ്ടതെന്ന് മനസിലാക്കി കൃഷി ചെയ്താൽ കൂടുതൽ ലാഭം ലഭിക്കും. മണ്ണിരയെ പറ്റിയും, ജൈവ കാർബണിനെ പറ്റിയും അതിന്റെ പ്രധാന്യാവും കർഷകനായ പ്രശാന്ത് വ്യക്തമാക്കി. വിദ്യാർത്ഥികൾക്കൊപ്പം പരിസരവാസികളായ കർഷകരും പരിപാടിയിൽ പങ്കെടുത്തു. കോളേജ് ഡീൻ ഡോ : സുധീഷ് മണലിൽന്റെ നേതൃത്വത്തിൽ അബീർണ, അലീന, ദേവി , ഗോകുൽ, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആർദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മൻ എന്നിവർ ആണ് പങ്കെടുത്തത്.

Share the News
Exit mobile version