Kerala Times

വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള മുളന്തോ ട്ടി ഉപയോഗം സുരക്ഷിതമല്ല : ജാഗ്രത നിർദേശവുംമായി കെ എസ് ഈ.ബി



തിരുവനന്തപുരം: വൈദ്യുതി ലൈനുകള്‍ക്ക് സമീപം മുളന്തോട്ടി ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കെഎസ്ഇബി. ‘മുള പോലുള്ള വസ്തുക്കള്‍ ചെറിയ വോള്‍ട്ടുകളിലുള്ള വൈദ്യുതി പ്രവാഹം തടയുമെങ്കിലും വോള്‍ട്ടേജ് കൂടുന്നതിനനുസരിച്ച് അവയുടെ വൈദ്യുതി പ്രതിരോധ സ്വഭാവം ഇല്ലാതാകുകയും, ചാലകങ്ങളായി മാറുകയും ചെയ്യും. മുളയും മരക്കമ്പുകളും പോലുള്ള വസ്തുക്കളില്‍ ഈര്‍പ്പത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ചെറിയ വോള്‍ട്ടേജില്‍ പോലും അവ ചാലക സ്വഭാവം കാട്ടാനിടയുണ്ട്. അതുകൊണ്ട് വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടി ഉപയോഗിക്കാതിരിക്കുന്നതാണ് സുരക്ഷിതം’- കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Share the News
Exit mobile version