Kerala Times

അയ്യപ്പൻകോവിൽ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന, കുടുംബങ്ങളെ ഒഴിപ്പിക്കാൻ കോടതി നിർദേശം.

കട്ടപ്പന /.അയ്യപ്പൻകോവിൽ വില്ലേജ് പടിക്കൽ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾക്കാണ്. കെ ആർ എഫ് ബി, എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നേരിട്ട എത്തി നോട്ടീസ് നൽകിയത്, വീട് ഒഴിപ്പിക്കുന്നത് മായി ബന്ധപ്പെട്ട റോഡ് പുറമ്പോക്കിൽ താമസിക്കുന്നവർ കോടതിയെ സമീപിച്ചു ഇതിനെ തുടർന്നാണ് നിയമപരമായ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകിയത്, ഏഴു ദിവസത്തിനകം വീട് ഒഴിഞ്ഞ് പോകണമെന്നാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്, ഹൈവേ പ്രൊട്ടക്ഷൻ ആക്ട്, കേരള ലാൻഡ് കൺവെൻ സി, ആക്ടും ഉൾപ്പെടുത്തിയാണ് നോട്ടീസ്. മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട റോഡ് വീതി കൂട്ടാൻ എത്തിയതിനെ തുടർന്ന് പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾ എതിർക്കുകയും ഇവിടെ നിന്നും മാറാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡണ്ട് ജയ്മോള്‍ ജോൺസനും ഉദ്യോഗസ്ഥർക്കും എതിരെ പരാതിയും നൽകിയിരുന്നു ഇവരുടെ പരാതിയിൽ റവന്യൂ വകുപ്പും, പൊതുമരാമത്ത് വകുപ്പും കോടതിയിൽ വിശദീകരണം നൽകുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു ഇതിനെ തുടർന്നാണ് നിയമംപരമായ നടപടി സ്വീകരിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നത്.

കേരള ടൈംസ് ന്യൂസ് ബ്യൂറോ കട്ടപ്പന,

Share the News
Exit mobile version