Kerala Times

കർഷകർക്കായി ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ച് കാർഷികവിദ്യാർത്ഥികൾ

കർഷകർക്കായി ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ച് കാർഷികവിദ്യാർത്ഥികൾ
കോയമ്പത്തൂർ : റൂറൽ അഗ്രിക്കൾച്ചറൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ വിദ്യാർഥികൾ ചേർന്ന് സൊളവംപാളയം പഞ്ചായത്തിൽ കർഷകർക്കായി ഇൻഫർമേഷൻ സെന്റർ സ്ഥാപിച്ചു.സെന്ററിൽ കർഷകർക്കു ഗവണ്മെന്റിൽ നിന്നും ലഭ്യമാകുന്ന വിവിധങ്ങളായ സേവനങ്ങളെപ്പറ്റിയുള്ള എല്ലാവിധ വിവരങ്ങളെയും ലഭ്യമാക്കി.കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ. കുമരേശൻ എസ്, ഡോ. രാധിക എ.എം, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.ആഷിക, അനുരഞ്ജ്, ആദിത്യ, കിഷോർ, കാർത്തിക്, ഗാൽവിൻ, ലക്ഷ്മി, ഐശ്വര്യ, അശ്വതി, ഫെമി, പൂർണിമ, സാന്ദ്ര, തീർത്ഥ, ശാബ്‌ദി, ശ്രേയ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.

Share the News
Exit mobile version