Kerala Times

ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നില്ലെങ്കിൽ ദയാവധത്തിന് അനുവദിക്കണം. വൃദ്ധദമ്പതികൾ സമരത്തിൽ,

പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിൽ :ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണം; ഇടുക്കി അടിമാലിയില്‍ പ്രതിഷേധവുമായി വൃദ്ധദമ്പതികള്‍

. ഇടുക്കി /,അടിമാലി /:ക്ഷേമ പെൻഷനായി ഇടുക്കിയില്‍ വീണ്ടും പ്രതിഷേധം.പെൻഷൻ നല്‍കിയില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണമെന്ന ആവശ്യമാണ് അടിമാലി അമ്പലപ്പടിക്ക് സമീപം പെട്ടിക്കട നടത്തുന്ന വൃദ്ധ ദമ്പതികള്‍ ഉയർത്തുന്നത്.വികലാംഗയായ 63കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസുമാണ് പെട്ടിക്കടയ്ക്ക് മുന്നില്‍ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ചത്.

പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികള്‍ പറയുന്നു. ഉടൻ ഇതിന് പരിഹാരമുണ്ടാകുന്ന മെന്നാണ് വൃദ്ധ ദമ്പതികളുടെ ആവശ്യം.

അടിമാലി ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡിൽ കുളമാംകുഴിക്കുടിയിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് പട്ടികവർഗ്ഗ വകുപ്പിൽ നിന്നും കാട്ടു വിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നതിനായി പെട്ടിക്കട ലഭിച്ചിരുന്നു.

വനങ്ങളിൽ പോയി വിഭവങ്ങൾ ശേഖരിക്കുന്നതിന് നിലവിലെ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് ഇവർ വിശദമാക്കുന്നത്.വന്യമൃഗം ശല്യം പെരുകി.ഇതുമൂലം വനവിഭവങ്ങൾ ശേഖരിയ്ക്കാൻ കഴിയാത്ത സാഹചര്യമാണ്
നിലവിലുള്ളത്,കാർഷിക ഉത്പ്പന്നങ്ങൾക്ക്
ന്യായമായ വില ലഭിയ്ക്കുന്നില്ല.വന്യമൃഗങ്ങൾ കൃഷിവ്യാപകമായി നശിപ്പിയ്ക്കുന്നു.

എല്ലാവഴിയിലും വരുമാനം നിലച്ച സ്ഥിതിയാണ് നിലവിലുള്ളത്.അതിനാലാണ് ബോർഡ് സ്ഥാപിച്ച് ദുരിതം പൊതുജനത്തെ അറിയിക്കാൻ
തീരുമാനിച്ചതെന്ന് ശിവദാൻ വിശദമാക്കി.

കേരള ടൈംസ് ന്യൂസ് ബ്യൂറോ ഇടുക്കി.

Share the News
Exit mobile version