Kerala Times

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ്കടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം…

ലപ്പുറം: രണ്ടു വയസുകാരൻ പാമ്പ്കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്…

കൊണ്ടോട്ടി പുളിക്കലിലെ വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്പ് കടിച്ച പാട് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോള‌ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ കുട്ടി മരണത്തിന് കീഴടങ്ങി..

Share the News
Exit mobile version