Kerala Times

അടിമാലിയിൽ മോഷണം പെരുകുന്നു, പോലീസ് നോക്കുകുത്തിയോ,

*ഇടുക്കി,അടിമാലിക്ക് സമീപം കൂമ്പൻപാറയിൽ വീട് കുത്തിതുറന്ന് ഒന്നരലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചു : മോഷണം തുടർക്കഥയായിട്ടും പോലീസ് പ്രതികൾക്ക് വേണ്ടി ഇരുട്ടിൽ തപ്പുന്നു എന്ന് ആക്ഷേപം*

ഇടുക്കി, അടിമാലിക്ക് സമീപം കൂമ്പൻപാറയിൽ വീട് കുത്തിതുറന്ന് ഒന്നരലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചു. കൊമ്പം പറ മുണ്ടക്കപറമ്പിൽ ബിബിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെയാണ് മോഷണം വിവരം വീട്ടുകാർ അറിഞ്ഞത്. അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര ലക്ഷം രൂപയും ഒരു പവൻ സ്വർണാഭരണം ആണ് കളവ് പോയതെണെന്ന് പോലീസിൽ നൽകുന്ന വിവരം,

ബാങ്കിൽ നിന്നും വായ്പയെടുത്ത സംഘത്തിന്റെ പണവും, സ്വർണാഭരണങ്ങളും, ആണ് കളവുപോയത്. ബിബിന്റെ ഭാര്യ സുമീഷയുടെ ബാഗിൽ ഉണ്ടായിരുന്ന അപഹരിച്ചത്. തുടർന്ന് പരിശോധനയിൽ ബാഗ് വീടിന് സമീപത്ത് ഉപേക്ഷിച്ച് കണ്ടെത്തി.കൂടാതെ മോഷണത്തിൽ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന പാരയും വാക്കത്തിയും സമീപത്തുനിന്ന് കണ്ടെടുത്തു. കൂടാതെ സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നിട്ടുണ്ട്,

ഈ കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പാണ് മച്ചിപ്ലാവിൽ മലഞ്ചരക്ക് സ്ഥാപനം കുത്തി തുടർന്ന്, 26 കിലോ കുരുമുളകും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തിൽ പരം രൂപയും മോഷണം നടന്നത്. അതിൽ അന്വേഷണം ഇതുവരെയും എങ്ങും എത്തിയിട്ടില്ല. എന്നാൽ മലഞ്ചരക്ക് സ്ഥാപനത്തിലെ, മോഷണത്തിൽ ചില രാഷ്ട്രീയ നേതാക്കൾക്കും സേനയിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി ആണ് ആരോപണം, സിസിടിവി ക്യാമറ അടക്കം തെളിവുകൾ നൽകിയിട്ടും ഇടുക്കിയിൽ നിന്നും ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും പോലീസ് പ്രതികൾക്ക് വേണ്ടി ഇരുട്ടിൽ തപ്പുകയാണ്, നാണ്യവിളകളുടെ വിളവെടുപ്പ് തുടരുന്ന സമയമായപ്പോൾ ഹൈറേഞ്ചിൽ മോഷണം പെരുകുന്നു പോലീസ് നൈറ്റ് പെട്രോളിങ് ശക്തമാക്കിയില്ലെങ്കിൽ മോഷണവും അക്രമവുംതുടർക്കഥയാകും,,

ന്യൂസ് ബ്യൂറോ ഇടുക്കി,

Share the News
Exit mobile version