Kerala Times

നിരത്തിൽ ഇറങ്ങുന്നതിൽ മൂന്നിലൊന്നു, വാഹനങ്ങൾക്കും ഇൻഷുറൻസ്, ഇല്ല പിടിച്ചെടുക്കാൻ ശുപാർശ.

*. ഇടുക്കി / കട്ടപ്പന-നിരത്തിലിറങ്ങുന്നതില്‍ മൂന്നിലൊന്ന് വാഹനങ്ങള്‍ക്കും ഇൻഷുറൻസില്ല;*
*പിടിച്ചെടുക്കാൻ ശുപാര്‍ശ*

സംസ്ഥാനത്ത് നിരത്തില്‍ ഇറങ്ങുന്നതില്‍ 38 ശതമാനം വാഹനങ്ങള്‍ക്കും ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് മോട്ടോർവാഹനവകുപ്പ്. ഭൂരിഭാഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളാണ്. ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ല. പകരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇൻഷുറൻസ് പുതുക്കിയശേഷം വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് ശുപാർശനല്‍കി.

നിലവില്‍ ഇൻഷുറൻസില്ലാത്ത വാഹനങ്ങള്‍ക്ക് 2000 രൂപ പിഴയീടാക്കുന്നുണ്ട്. ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാൻ സ്ഥലമില്ലെന്നതാണ് വകുപ്പ് നേരിടുന്ന പ്രധാന പ്രശ്നം. ഇൻഷുറൻസ് കമ്ബനികളുടെ സഹായത്തോടെ 14 ജില്ലകളിലും പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.

ഇൻഷുറൻസ് വിവരങ്ങള്‍ വാഹനങ്ങളുടെ കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് ശേഖരിക്കുന്നതിനാല്‍ പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ രേഖകള്‍ പരിശോധിക്കാതെത്തന്നെ തിരിച്ചറിയാനാകും. ഉടമസ്ഥാവകാശ കൈമാറ്റത്തിന് ഓണ്‍ലൈൻ നിലവില്‍വന്നെങ്കിലും രേഖകള്‍ മാറ്റാതെ വാഹനങ്ങള്‍ വില്‍ക്കുന്നത് ഇപ്പോഴും വ്യാപകമാണ്.

Share the News
Exit mobile version