Kerala Times

ഭൂ ഉടമയുടെ, അനുമതിയോടെ മാത്രമേ വൈദ്യുതി പ്രസരണ വിതരണ, ലൈനുകൾ സ്ഥാപിക്കാൻ.കഴിയൂ എന്ന പ്രചാരണം അടിസ്ഥാനരഹിതം.

. ഇടുക്കി/ ഭൂവുടമയുടെ അനുമതിയോടെ മാത്രമേ വൈദ്യുതി പ്രസരണ വിതരണ ലൈനുകള്‍ സ്ഥാപിക്കുവാന്‍ കഴിയൂ എന്ന പ്രചാരണം അടിസ്ഥാനരഹിതം.

വൈദ്യുതി പ്രസരണ ലൈനുകള്‍ ഭൂവുടമയുടെ അനുമതിയോടെ മാത്രമേ കെ.എസ്.ഇ.ബി.യ്ക്ക് സ്ഥാപിക്കാന്‍ കഴിയൂ എന്ന തരത്തിൽ ചില ദിനപത്രങ്ങളില്‍ വാര്‍‍ത്തകള്‍ വരികയുണ്ടായി. ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ് 2023 പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885 റദ്ദാക്കപ്പെടുമെന്നതാണ് ഇതിനുള്ള കാരണമായി വാർത്തകളിൽ പറയുന്നത്.
ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 നിയമമാകുമ്പോള്‍‍‍ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ് 1885 റദ്ദാകുമെങ്കിലും ഇലക്ട്രിസിറ്റി നിയമം 2003-ലെ സെക്ഷന്‍ 164 ഭേദഗതി ചെയ്യുന്നതുവരെ വൈദ്യുതി പ്രസരണ ലൈനുകള്‍ സ്ഥാപിക്കുന്നതുള്‍‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ ടെലിഗ്രാഫിക് ആക്റ്റ് 1885 പാര്‍ട്ട് III-ലെ വ്യവസ്ഥകള്‍ പ്രാബല്യത്തിലുണ്ടാവുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ബില്‍ 2023 (അധ്യായം XI റദ്ദാക്കലും സംരക്ഷിക്കലും) സെക്ഷന്‍ 60 (3) പ്രകാരം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ ആക്റ്റ് 2023 പ്രാബല്യത്തില്‍ വന്നാലും വൈദ്യുതി പ്രസരണ വിതരണ സ്ഥാപനങ്ങള്‍‍ക്ക് വൈദ്യുതി ലൈനുകള്‍ സ്ഥപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള നിലവിലുള്ള അധികാരാവകാശങ്ങളില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അല്ലാത്ത തരത്തിലുള്ള പ്രചാരണങ്ങൾ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

Share the News
Exit mobile version