Kerala Times

അശ്രദ്ധ മൂലം ഉണ്ടാകുന്ന റോഡ് അപകടങ്ങൾക്ക് ഉള്ള,ശിക്ഷ കാലാവധി ഉയർത്തി.



Tvm. ഇടുക്കി /നമ്മുടെ രാജ്യത്ത് നിലവിലിരുന്ന ഇന്ത്യൻ ശിക്ഷാ നിയമം പരിഷ്കരിച്ചു. പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവും മൂലം നടക്കുന്ന അപകടത്തിന്റെ കാരണക്കാരായവരുടെ ശിക്ഷ കർശനമാക്കി.

റോഡപകടങ്ങളിൽ മരണമുണ്ടായാൽ കാരണക്കാരായ ഡ്രൈവർമാർക്കുള്ള ശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമം 304 എ വകുപ്പ് പ്രകാരം 2 വർഷം വരെ തടവും പിഴയും ആയിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്നത്.
എന്നാൽ പുതുതായി പാർലമെൻ്റ് പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ 106 (1)വകുപ്പ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ പരമാവധി 5 വർഷം തടവും പിഴയും എന്നതരത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

കൂടാതെ 106 (2) പ്രകാരം ഇത്തരം അപകടങ്ങൾ നടന്ന് പോലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതെ കടന്നു കളയുകയും അപകടത്തിൽ പെട്ട വ്യക്തി മരണപ്പെടുകയും ചെയ്താൽ കാരണക്കാരനായ ഡ്രൈവർക്ക് 10 വർഷം വരെ തടവും പിഴയും ലഭിക്കുന്ന തരത്തിലാണ് പുതിയ നിയമത്തിൽ ചേർത്തിട്ടുള്ളത് .

ശിക്ഷ വർദ്ധിപ്പിച്ച് നിയമ നടപടികൾ കൂടുതൽ കർക്കശമാക്കുകയും അതുവഴി അപകട നിരക്ക് കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പുതിയ ഭേദഗതികളിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.

നിരത്തിൽ കൂടുതൽ ജാഗ്രത പാലിക്കുക … സുരക്ഷിതരാകുക.

Share the News
Exit mobile version