Kerala Times

ഒൻപത് ലക്ഷം രുപക്ക് കിഡ്നി വിറ്റു – പണം തീർന്നപ്പോൾ ഉറ്റവർകൈയോഴിഞ്ഞു, പോലീസ് സംരക്ഷണംആവശ്യപെട്ട് – യുവാവ്.

ഇടുക്കി;കിഡ്‌നി വിറ്റ് 9 ലക്ഷം കിട്ടിയെന്നും പണം പലവഴിക്ക് ചിലവായെന്നും വെളിപ്പെടുത്തല്‍.നിലിവല്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലന്നും സംരക്ഷണം ലഭ്യമാക്കണമെന്നും ആവശ്യം.

ഇടുക്കി കാഞ്ഞാര്‍ അറക്കുളം സ്വദേശിയായ യുവാവാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു വിചിത്ര ആവശ്യം ഉള്‍ക്കൊള്ളുന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.

മൂന്നുമാസം മുമ്പ് കിഡ്‌നി വിറ്റെന്നും 9 ലക്ഷം രൂപ കിട്ടിയെന്നും സ്വര്‍ണ്ണവും വാഹനവും വാങ്ങിയും വീട് പണിതും മറ്റും പണം ചിലവഴിച്ചെന്നും ഈ സമയത്തെല്ലാം ഉറ്റവര്‍ ഒപ്പുമുണ്ടായിരുന്നെന്നും പണം തീര്‍ന്നതോടെ എല്ലാവരും തന്നെ കൈവിട്ടെന്നും ഇപ്പോള്‍ മരുന്നിനും ഭക്ഷണത്തിനും പോലും പണം ഇല്ലാത്ത അവസ്ഥയിലാണെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു.

ഉറ്റവരില്‍ നിന്നും തനിക്ക് സംരക്ഷണം ലഭ്യമാക്കണം എന്നാണ് പരാതിയിലെ മുഖ്യആവശ്യം.കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി പോലീസ് വിഷയം ചര്‍ച്ചചെയ്‌തെന്നും സംരക്ഷണം നല്‍കാമെന്ന ഉറപ്പില്‍ പരാതിയില്‍ നടപടി അവസാനിപ്പിച്ചെന്നുമാണ് സൂചന.

പരാതിയിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.മേഖലയില്‍ അവയവ വില്‍പ്പന വ്യാപകമാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിരുന്നില്ല.

കിഡ്‌നി ഇടനിലക്കാരന്‍ വഴിയാണ് വില്‍പ്പന നടത്തിയതെന്ന് പോലീസിനെ സമീപിച്ചയാള്‍ അടുപ്പക്കാരോട് വെളിപ്പെടുത്തിയതായിട്ടാണ് സൂചന.

Share the News
Exit mobile version