Kerala Times

ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ, സർക്കാരിനോട്, വിശദീകരണം തേടി, മറുപടി ലഭിച്ചില്ല: തൊടുപുഴയിൽ താരമായി ഗവർണർ.

തൊടുപുഴ: ഭൂനിയമ ഭേദഗതി ബിൽ മൂന്ന് തവണ സർക്കാരിനോട് വിശദീകരണം തേടിയിട്ടും മറുപടിയൊന്നും ലഭിച്ചില്ല,മുപ്പത്തഞ്ചാം വയസ്സില്‍ തോന്നാത്ത ഭയം ഇപ്പോഴുമില്ലെന്നും അഞ്ചു തവണ തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ. ഇപ്പോള്‍ നേരിടുന്ന ഭീഷണിയേക്കാള്‍ വലിയത് നേരിട്ടിട്ടുണ്ടെന്നും അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത ഭയം ഇപ്പോഴുമില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനുള്ള മറുപടിയായാണ് തൊടുപുഴയില്‍ ഗവര്‍ണറുടെ പ്രഖ്യാപനം.
35 ആം വയസ്സില്‍ തോന്നാത്ത ഭയം 72 ആം വയസ്സിലുണ്ടാകുമോ എന്നും ചോദിച്ചു. ആയുര്‍ദൈര്‍ഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു കഴിഞ്ഞു. അധികമായി കിട്ടിയ സമയത്താണ് ജീവിക്കുന്നത് എന്നാണ് ഇപ്പോള്‍ ഭീഷണിയുണ്ടോ എന്ന ചോദ്യത്തോട് പറയാനുള്ളത്. അഞ്ചു തവണ തനിക്ക് നേരെ വധശ്രമം നടന്നിട്ടുണ്ട്. 1990 ല്‍ നടന്ന ഒരു വധശ്രമത്തില്‍ തലയ്ക്ക് ഇരുമ്പ് ദണ്ഡുകൊണ്ടുള്ള അടി വരെ ഏറ്റതാണ്. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, യൂത്ത്ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും ഗോബാക്ക് എന്നെഴുതിയ കറുത്ത ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കടുത്ത വാക്കുകളില്‍ മുദ്രാവാക്യം മുഴക്കിയെത്തിയവരെ പൊലീസ് തടഞ്ഞിരുന്നു. പരിപാടിക്ക് ശേഷം റെസ്റ്റ് ഹൗസിലേക്ക് മടങ്ങുമ്ബോള്‍ ഗവര്‍ണര്‍ ഇടയ്ക്കുവെച്ച്‌ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി ആള്‍ക്കാരെ അഭിവാദ്യം ചെയ്തിരുന്നു. കുട്ടികളെ ചേര്‍ത്തുപിടിക്കുകയും റോഡിലൂടെ നടക്കുകയും ചെയ്തിരുന്നു. അങ്ങനെ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്ന വ്യക്തമാക്കിയാണ് തൊടുപുഴയില്‍ ഗവര്‍ണര്‍ താരമായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തിയത്. ഭൂനിയമ ഭേദഗതി ബില്ലില്‍ മൂന്നുതവണ സര്‍ക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലര്‍ സമ്മര്‍ദ്ദപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും താൻ റബ്ബര്‍ സ്റ്റാമ്ബ് അല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാജഭവനിലേക്ക് മാര്‍ച്ച്‌ നടത്തുബോഴാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്.

Share the News
Exit mobile version