Kerala Times

കേരള ഫോറെസ്റ്റ് റെയ്‌ഞ്ചേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധം…..

മാങ്കുളം പഞ്ചായത്തിൽ വനപാലകർക്കെതിരെ ഇന്നലെ (4/1/2024)ൽ നടന്ന ആസൂത്രിതമായ ആക്രമണത്തിൽ കേരള ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിക്കുന്നു. അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് ശക്തമായി സർക്കാരിനോട് ആവശ്യപ്പെടുന്നു. സ്വതന്ത്രമായും നിഷ്‌പക്ഷമായും തൊഴിൽചെയ്യാനുള്ള സാഹചര്യം ഒരുക്കിത്തരുവാനും, അല്ലാത്തപക്ഷം ജീവനും സ്വത്തിനും സുരക്ഷ ഇല്ലാതെ തൊഴിലെടുക്കാൻ സാധിക്കുകയില്ലെന്നും അസോസിയേഷൻ പ്രഖ്യാപിക്കുന്നു.

പ്രിയപ്പെട്ട ജനങ്ങളെ മാങ്കുളത്ത് റിസർവ് വനത്തിനകത്ത് അനധികൃതമായി നിർമ്മിച്ച നിർമ്മിതികൾക്കെതിരെ നിയമാനുസരണം നടപടി സ്വീകരിക്കാൻ എത്തിയ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടിരിക്കുന്നു. ഭൂമികയ്യേറ്റക്കാരുടെ ഇത്തരത്തിലുള്ള നടപടികൾ ലോകത്തിലുള്ള മുഴുവൻ ജനങ്ങൾക്കും, ഇനി വരാനിരിക്കുന്ന തലമുറകൾക്കും അവകാശപ്പെട്ട സംരക്ഷിതവനങ്ങളുടെ തീർത്താൽ തീരാത്ത നഷ്ടത്തിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുന്നത്. ഇതു തടയാൻ ഭരണഘടന ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ അക്രമിക്കുന്നത് ഭരണഘടനയെ അക്രമിക്കുന്നതിന് തുല്യം തന്നെയാണ്. ഇതിനെതിരെ സമൂഹമനസാക്ഷി ഉണർന്നില്ലെങ്കിൽ പച്ചപ്പിന്റെ അവസാന തുരുത്തുകളും നമുക്ക് നഷ്ടമായേക്കാം…

മാങ്കുളത്തെ ഭൂമാഫിയക്കെതിരെ ദൈവത്തിൻ്റെ സ്വന്തംനാട്ടിലെ ശേഷിക്കുന്ന വനങ്ങളെങ്കിലും സംരക്ഷിക്കാൻ വനം വകുപ്പിനൊപ്പം നിൽക്കുക. ഭൂമികയ്യേറ്റക്കാർ നശിപ്പിക്കുന്നത് ജീവനും,വായുവും,ജലവുമാണ് സംഘടനയ്ക്ക് വേണ്ടി

കെ. എം മുഹമ്മദ് റാഫി

ജനറൽ സെക്രട്ടറി..

Share the News
Exit mobile version