Kerala Times

മൈലപ്ര കൊലപാതകം: അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളുടെ തുമ്പ് പോലും കിട്ടാതെ പൊലീസ്…

പത്തനംതിട്ട: മൈലപ്രയിൽ പട്ടാപ്പകൽ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇനിയും പ്രതികളിലേക്ക് എത്താനാകാതെ പൊലീസ്. ക്രൂരമായ കൊലപാതകം നടന്ന് അഞ്ച് ദിവസമായിട്ടും പൊലീസിന് ഇതുവരെ പ്രാഥമിക തെളിവുകൾ പോലും ലഭിച്ചില്ല. പ്രതികളെ സഹായിച്ചെന്ന് കരുതുന്ന ഓട്ടോ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ ഈ വഴിയുള്ള അന്വേഷണവും എങ്ങും എത്തിയിട്ടില്ല.

തമിഴ്നാട് സ്വദേശികളാണ് കൊലപാതകം നടത്തിയതെന്ന സൂചനയിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണ സംഘം പോയിട്ടുണ്ടെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു വ്യാപാരിയായ ജോർജിനെ കടയ്ക്കുള്ളിൽ വെച്ച് കൊലപ്പെടുത്തുന്നത്. ജോർജ്ജിന്റെ കഴുത്തിൽ കിടന്ന ഒൻപത് പവന്റെ മാലയും കടയിലുണ്ടായിരുന്ന പണവും പ്രതികൾ കൊണ്ടുപോയിരുന്നു.

എന്നാൽ സ്വർണ്ണം പണയം വെച്ചതിന്റെയോ വില്പന നടത്തിയതിന്റെയോ ഒരു തെളിവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് ജോർജിന്റെ ചെറുമകൻ ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. കടയും പരിസരവും ജോർജിന്റെ പ്രവർത്തികളും നിരീക്ഷിച്ചതിന് ശേഷം നടത്തിയ കൊലപാതകമാണെന്നും പൊലീസ് കണക്ക് കൂട്ടുന്നു. തിരക്ക് കുറവുള്ള സമയമാണ് കൊലപാതകത്തിന് തിരഞ്ഞെടുത്തത്. ഇതുകൊണ്ടാണ് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നത്.

ജോർജിന്റെ കടയിൽ സി സി ടി വി ഉണ്ടെങ്കിലും അതിന്റെ ഹാർഡ് ഡിസ്ക് പ്രതികൾ കൊണ്ടുപോയിട്ടുണ്ട്. സമീപത്തെ കളകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. സംഭവം നടന്ന വൈകുന്നേരം കടയ്ക്ക് മുന്നിലൂടെ പോയ ബസ്സുകളിലെ സി സി ടി വി പരിശോധിച്ചാണ് ഓട്ടോ ഡ്രൈവറിലേക്ക് എങ്കിലും പൊലീസിന് എത്താനായത്…..

Share the News
Exit mobile version