Kerala Times

പോക്സോ കേസുകൾ കോടതിക്ക് പുറത്ത്, ഒത്തുതീർപ്പാക്കുന്നു. കേസുകൾ പരിശോധിക്കാൻ, ഡി ജി,പിയുടെ. നിർദേശം –

Tvm – ഇടുക്കി /.പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നു; കേസുകൾ പരിശോധിക്കാൻ ഡിജിപിയുടെ നിർദേശം*

*തിരുവനന്തപുരം :* പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതിന് ഇടനിലക്കാരാകുന്നത് പബ്ലിക്പ്രോസിക്യൂട്ടർമാരും പൊലീസും ആണ്. ഇന്റലിജൻസിന്റെ കണ്ടെത്തലിന് പിന്നാലെ ഡിജിപി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ വിഷയം ചർച്ച ചെയ്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ പരിശോധിക്കാൻ ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി.

ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും ഡിജിപി നിർദേശം നൽകി. സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനമുണ്ട്. എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

പബ്ലിക് പ്രോസിക്യൂ‌ട്ടർമാർ ഇടനിലക്കാരെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീർപ്പുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ. നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ഇരയുടെ പരാതിയിൽ നിന്നാണ് അന്വേഷണം ആരംഭിച്ചത്. മൊഴി മാറ്റുന്നതിലൂടെയാണ് പല കേസുകളും തളളുന്നതും പ്രതികൾ രക്ഷപ്പെടുന്നതും.

താരതമ്യേന തിരുവനന്തപുരം ജില്ലയിൽ ഒത്തു തീർപ്പ് കേസുകളുടെ എണ്ണം കൂടുതലാണ്. ഇവിടുത്തെ കേസുകൾ വിശകലനം ചെയ്യാനും തീരുമാനമുണ്ട്. ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകൾ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും ഡിജിപി നിർദേശം നൽകി. എല്ലാ ജില്ലാ പൊലീസ് മേധാവിമാരോടും പോക്സോ കേസുകളുടെ വിശദമായ വിവരങ്ങള്‍ കോടതിയിൽ നിന്നും ശേഖരിച്ചു നൽകാൻ ക്രമസമാധാനചുമലയുള്ള എഡിജിപി നിർദേശിച്ചു.

#CrimeNews

Share the News
Exit mobile version